Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊതുമുതൽ...

പൊതുമുതൽ നശിപ്പിക്കുന്നത്​ കണ്ടാൽ വെടിവെക്കണമെന്ന്​ റെയിൽ​വേ സഹമന്ത്രി

text_fields
bookmark_border
Suresh-Angadi
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധ സമരത്തി​​​െൻറ ഭാഗമായി റെയിൽവേയുടേത്​ ഉൾപ്പെടെ പൊതുമുതൽ നശിപ്പിക്കുന്നത്​ ശ്രദ്ധയിൽ പെട്ടാൽ അവരെ വെടിവെക്കാൻ ഉത്തരവ്​ നൽകിയതായി കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ്​ അങ്കടി.

ചില സാമൂഹ്യ വിരുദ്ധ ഘടകങ്ങൾ രാജ്യത്ത്​ പ്രശ്​നങ്ങളുണ്ടാക്കുകയാണ്​. പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ ഒരു പൗരന്​ പോലുംദോഷം ചെയ്യില്ല. അഫ്​ഗാനിസ്​താൻ, പാകിസ്​താൻ, ബംഗ്ലാദേശ്​ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക്​ ഇന്ത്യയിൽ താമസിക്കാൻ അവകാശം കൊടുക്കുകയാണ്​ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചില സമുദായത്തിലെ പ്രാദേശിക ന്യൂനപക്ഷങ്ങൾ രാജ്യത്തി​​​െൻറ സമ്പദ്​വ്യവസ്ഥയുടെ സന്തുലിതാവസ്ഥ തകർക്കാനായി കോൺഗ്രസ്​ പിന്തുണയോടെ അനാവശ്യമായ പ്രശ്​നങ്ങൾ സൃഷ്​ടിക്കുകയാണ്​. ഇതിനെ താൻ അപലപിക്കുകയാണ്​.

‘‘ആരെങ്കിലു​ം റെയിൽവേയുടേത്​ ഉൾപ്പെടെയുള്ള പൊതുമുതൽ നശിപ്പിക്കുന്നത്​ ശ്രദ്ധയിൽ പെട്ടാൽ അവരെ വെടിവെച്ചിടാൻ​ ബന്ധപ്പെട്ട ജില്ലാ അധികാരികൾക്കും റെയിൽ​വേ അധികൃതർക്കും മന്ത്രിയെന്ന നിലയിൽ ശക്തമായ ഉത്തരവ്​ നൽകിയിട്ടുണ്ട്​.’’ -മന്ത്രി പറഞ്ഞു.

കാരണം ഇത്​ നികു​തി പണമാണ്​. ഒരു ട്രെയിനോ മറ്റ്​ കാര്യങ്ങളോ വികസിപ്പിച്ചെടുക്കാൻ വർഷങ്ങൾ ആവശ്യമാണ്​. അതിനു പിന്നിലെ അധ്വാനത്തിൽ​ അവരുടെ ചോര നീരാക്കിയതാണ്​. ആരെങ്കിലും ട്രെയിനിന്​ നേരെ കല്ലെറിയുകയോ മറ്റോ ചെയ്യു​മ്പോൾ സർദാർ വല്ലഭായ്​ പ​ട്ടേലിനെ പോലെ സർക്കാർ​ ശക്തമായ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:railwayindia newssuresh angadiCitizenship Amendment ActCAA protestshoot at sight
News Summary - if anybody destroys public property, including railway, I direct shoot them at sight said suresh angadi -india news
Next Story