Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താനുമായി ഇനി...

പാകിസ്​താനുമായി ഇനി ചർച്ച പാക്​ അധീന കശ്​മീരിനെ കുറിച്ച്​ മാത്രം -രാജ്​നാഥ്​ സിങ്​

text_fields
bookmark_border
പാകിസ്​താനുമായി ഇനി ചർച്ച പാക്​ അധീന കശ്​മീരിനെ കുറിച്ച്​ മാത്രം -രാജ്​നാഥ്​ സിങ്​
cancel

മംഗളൂരു: പാകിസ്​താനുമായി ഭാവിയിൽ ചർച്ച നടത്തുകയാണെങ്കിൽ അത്​ പാക്​ അധീന കശ്​മീരിനെ കുറിച്ച്​ മാത്രമായിരിക് കുമെന്ന്​ കേന്ദ്രപ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​. മംഗളൂരുവിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കു​േമ്പാഴാണ് ​ രാജ്​നാഥ്​ സിങ്ങി​​െൻറ പരാമർശം. ദേശീയ പൗരത്വ രജിസ്​റ്ററി​​െൻറ പ്രാധാന്യത്തെ കുറിച്ചും രാജ്​നാഥ്​ സിങ്​ വേദിയിൽ പ്രസ്​താവന നടത്തി. ഒാരോ രാജ്യത്തിനും നിയമപരമായ എത്ര പൗരൻമാരുണ്ട്​, അനധികൃത കുടിയേറ്റക്കാർ എത്രയുണ്ട്​ എന്ന കണക്ക്​ വേണമെന്നും ഇതിന്​ പൗരത്വ രജിസ്​റ്റർ സഹായിക്കുമെന്നും രാജ്​നാഥ്​ പറഞ്ഞു.

ഒരു മതത്തിനും എൻ.ആർ.സി പ്രശ്​നമുണ്ടാക്കി​ല്ല. എന്നാൽ, സർക്കാറിനെ ബുദ്ധിമുട്ടിക്കാനാണ്​ ആരുടെയെങ്കിലും ശ്രമമെങ്കിൽ അവരോട്​ വിട്ടുവീഴ്​ചയുണ്ടാവില്ലെന്ന്​ അദ്ദേഹം പറഞ്ഞു. വിദേശ രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക്​ പൗരത്വം നൽകാനാണ്​ സി.എ.എയെന്നും രാജ്​നാഥ്​ വ്യക്​തമാക്കി.

വിദേശരാജ്യങ്ങളിൽ നിന്ന്​ എത്തുന്ന ന്യൂനപക്ഷങ്ങൾക്ക്​ പൗരത്വം നൽകണമെന്ന്​ മഹാത്​മഗാന്ധി നെഹ്​റുവിനോട്​ ആവശ്യപ്പെട്ടിരുന്നു. ഗാന്ധിജിയുടെ ഈ സ്വപ്​നമാണ്​ മോദി ഇപ്പോൾ യാഥാർഥ്യമാക്കിയിരിക്കുന്നതെന്നും രാജ്​നാഥ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singmalayalam newsNRCCitizenship Amendment ActIndia News
News Summary - If any talks are held with Pakistan in future-India news
Next Story