Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമംഗളൂരു...

മംഗളൂരു വിമാനത്താവളത്തിൽ ബാഗിൽ സ്​ഫോടക വസ്​തുക്കൾ കണ്ടെത്തി

text_fields
bookmark_border
മംഗളൂരു വിമാനത്താവളത്തിൽ ബാഗിൽ സ്​ഫോടക വസ്​തുക്കൾ കണ്ടെത്തി
cancel
മം​ഗ​ളൂ​രു: മം​ഗ​ളൂ​രു അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത്​ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗി​ൽ ബ ോം​ബ്​ നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം.

തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 8.45ഒാ​ടെ​യാ​ണ്​ ടെ​ർ​മി​ന​ൽ മ ാ​നേ​ജ​ർ കൗ​ണ്ട​റി​ന്​ സ​മീ​പം സി.​െ​എ.​എ​സ്.​എ​ഫ്​ ജീ​വ​ന​ക്കാ​ര​ൻ സം​ശ​യാ​സ്​​പ​ദ​മാ​യ ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ബാ​റ്റ​റി, വ​യ​ർ, ടൈ​മ​ർ, സ്വി​ച്ച്, ഡി​റ്റ​ണേ​റ്റ​ർ തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി. സ​മീ​പ​ത്തെ യാ​ത്ര​ക്കാ​രെ പൊ​ലീ​സ്​ മാ​റ്റി. സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ള​ട​ങ്ങി​യ ബാ​ഗ്​ കെ​ഞ്ചാ​റി​ലെ ആ​ളൊ​ഴി​ഞ്ഞ മൈ​താ​ന​ത്തെ​ത്തി​ച്ച്​ നി​ർ​വീ​ര്യ​മാ​ക്കി.

വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത്​ ബാ​ഗ്​ ഉ​പേ​ക്ഷി​ച്ചെ​ന്ന്​ സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ സി.​സി.​ടി.​വി ദൃ​ശ്യം പൊ​ലീ​സ്​ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഒാ​േ​ട്ടാ​റി​ക്ഷ​യി​ലെ​ത്തി​യ ഒ​രാ​ൾ ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​ൻ​സി​​െൻറ ബു​ക്കി​ങ്​ കൗ​ണ്ട​റി​ന്​ സ​മീ​പം ബാ​ഗ്​ വെ​ച്ച ശേ​ഷം അ​തേ ഒാ​േ​ട്ടാ​യി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ സു​ര​ക്ഷ ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി. ഒാ​േ​ട്ടാ​റി​ക്ഷ​യു​ടെ​​യും യു​വാ​വി​​െൻറ​യും വി​വി​ധ ചി​ത്ര​ങ്ങ​ളാ​ണ്​ പു​റ​ത്തു​വി​ട്ട​ത്.

ഇ​തി​നു​പി​ന്നാ​ലെ, ബം​ഗ​ളൂ​രു​വി​ലേ​ക്ക്​​ പു​റ​പ്പെ​ടാ​നി​രു​ന്ന ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ബോം​ബു​വെ​ച്ചി​ട്ടു​ണ്ടെ​ന്ന​ ഭീ​ഷ​ണി സ​ന്ദേ​ശ​വും അ​ധി​കൃ​ത​ർ​ക്ക്​ ല​ഭി​ച്ചു. തു​ട​ർ​ന്ന്​ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി ബോം​ബ് ​സ്​​ക്വാ​ഡ്​ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mangalore Airport
News Summary - IED recovered from Mangalore airport detonated in open field
Next Story