Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത്തവണ യോഗ ദിനാചരണം ഡിജിറ്റൽ; 21ന് രാവിലെ വീടുകളിൽ അഭ്യാസപ്രകടനം

text_fields
bookmark_border
ഇത്തവണ യോഗ ദിനാചരണം ഡിജിറ്റൽ; 21ന് രാവിലെ വീടുകളിൽ അഭ്യാസപ്രകടനം
cancel
camera_alt2019? ???????????? ??????????????????? ??????? ????????????? ????????? ????????? ???????????? ????? ????????????

ന്യൂഡൽഹി: ഇത്തവണ അന്താരാഷ്ട്ര യോഗാദിനം ഡിജിറ്റൽ രീതിയിലാകും സംഘടിപ്പിക്കുകയെന്ന്​ കേ​ന്ദ്ര ആയുഷ്​ മന്ത്രാലയം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ്​ ഈ തീരുമാനം. അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21ന് രാവിലെ ഏഴിന്​ ലോകമെമ്പാടുമുള്ള യോഗ അഭ്യാസികൾ വീടുകളിൽ അഭ്യാസ പ്രദർശനം നടത്തുമെന്നും​ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. 

വീടുകൾക്കുള്ളിൽ തന്നെ യോഗ പരിശീലനത്തിന്​ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ്​ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്​. ഇതി​​െൻറ ഭാഗമായി ജൂൺ 11 മുതൽ 20 വരെ ഡി.ഡി ഭാരതി, ഡി.ഡി സ്പോർട്സ് ചാനലുകളിൽ യോഗ പരിശീലനം സംപ്രേഷണം ചെയ്യുന്നുണ്ട്​. ദിവസവും രാവിലെ എട്ടുമുതൽ അരമണിക്കൂർ നേരമാണ്​ പരിപാടി. മൊറാർജി ദേശായി ദേശീയ യോഗ ഇൻസ്റിറ്റ്യൂട്ടാണ്​ ഇതിന്  നേതൃത്വം നൽകുന്നത്​.

‘എ​​െൻറ ജീവിതം, എ​​െൻറ യോഗ’ എന്ന പേരിൽ പൊതുജനങ്ങൾക്കായി വീഡിയോ ബ്ലോഗിങ് മത്സരം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ജൂൺ 21 ആണ്​ വീഡിയോ സബ്​മിറ്റ്​ ചെയ്യാനുള്ള അവസാന തീയ്യതി. ലോകം കോവിഡ് 19​​െൻറ പിടിയിൽ കഴിയുമ്പോൾ ആരോഗ്യം വർധിപ്പിക്കുന്നതിനും മനസികപിരിമുറുക്കം കുറക്കുന്നതിനും യോഗ പശീലനത്തിനുള്ള പ്രാധാന്യം ഏറെയാണെന്നും മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IDY 2020 yoga day
Next Story