Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യു.പിയിൽ ​കൈതോക്ക്​ നിർമിക്കാൻ വെബ്ലി & സ്​ക്കോട്ട്; ഇന്ത്യയിലേക്കുള്ള വരവറിയിച്ച്​ കമ്പനി
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ​കൈതോക്ക്​...

യു.പിയിൽ ​കൈതോക്ക്​ നിർമിക്കാൻ വെബ്ലി & സ്​ക്കോട്ട്; ഇന്ത്യയിലേക്കുള്ള വരവറിയിച്ച്​ കമ്പനി

text_fields
bookmark_border

ലക്​നോ: രണ്ടു ലോക മഹായുദ്ധങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾക്ക്​ ആയുധങ്ങൾ​ എത്തിച്ചുകൊടുത്ത പ്രമുഖ ബ്രിട്ടീഷ്​ കൈ​തോക്ക്​ നിർമാണ കമ്പനിയായ വെബ്ലി & സ്​കോട്ട്​ ( ഡബ്ലിയു & എസ്​) ഇന്ത്യയിലേക്കും. 15 പ്രമുഖ രാജ്യങ്ങളിൽ പ്രവർത്തിച്ചുവരുന്ന കമ്പനി ഉത്തർ പ്രദേശിൽ വരുന്ന നവംബറിൽ പുതിയ യൂണിറ്റ്​ സ്​ഥാപിക്കും.

ലക്​നോയിൽ നിന്നും 30 കിലോമീറ്റർ അകലെ ഹർദോലിയിലാണ്​ യൂനിറ്റ്​ സ്​ഥാപിക്കുന്നത്​.


ലക്​നോ ആസ്​ഥാനമായി പ്രവർത്തിക്കുന്ന സിയാൽ മാനുഫാക്​ച്ചേഴ്​സ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ കമ്പനിയുമായി സഹകരിച്ചാവും നിർമാണം. ആദ്യ ഘട്ടത്തിൽ 0.32 റിവോൾവറുകളാണ്​ നിർമിക്കുകയെന്ന്​ കമ്പനി ഉടമ ജോൺ ബ്രൈറ്റ്​ പറഞ്ഞു.

'' ഇന്ത്യ വിശാലമായ മാർക്കറ്റാണെന്ന്​ മനസിലാക്കിയാണ്​ ഞങ്ങൾ നിക്ഷേപിക്കാൻ തീരുമാനിച്ചത്​. 2018ൽ സിയാൽ ഗ്രൂപ്പുമായി തുടങ്ങിവെച്ച ചർച്ചക്കൊടുവിലാണ്​ ബിസിനസ്​ വിപുലീകരിക്കാൻ തീരുമാനിച്ചത്​. കഴിഞ്ഞ വർഷം തന്നെ ലൈസൻസ്​​​ നേടിയിരുന്നു''- ബ്രൈറ്റ്​ പറഞ്ഞു.




0.32 റിവോൾവറിനു പിന്നാലെ പിസ്​റ്റലും എയർ ഗണും ഷോട്ട്​ഗണും വെടിയുണ്ടകളും നിർമിക്കും. 1899 മോഡൽ മാർക്ക്​ ​IV .32 പിസ്​റ്റലുകളും വിപണിയിൽ ഇറക്കുമെന്നും കമ്പനി അധികൃതർ പറഞ്ഞു.


Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Webley & ScottUttar Pradesh
Next Story