Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാക്​സിനെടുത്ത...

വാക്​സിനെടുത്ത ഇന്ത്യക്കാരിൽ 80 ശതമാനത്തിലധികം പേരിലും കണ്ടുവരുന്നത്​ ഡെൽറ്റ വകഭേദം

text_fields
bookmark_border
vaccination india
cancel

ന്യൂഡൽഹി: ഒന്നോ രണ്ടോ ഡോസ്​ വാക്​സിൻ സ്വീകരിച്ച ശേഷം കോവിഡ്​ ബാധിതരായവരിൽ കൂടുതൽ പേരെയും ബാധിച്ചത്​ ഡെൽറ്റ വകഭേദമാണെന്ന്​ ഐ.​സി.എം.ആർ പഠനം. വാക്​സിനേഷന്​ ശേഷം കോവിഡ്​ ബാധിതരെ വെച്ച്​ നടത്തുന്ന അത്തരത്തിലുള്ള ആദ്യ പഠനമാണി​ത്​. ഇന്ത്യയിൽ വാക്​സിനേഷന്​ ശേഷം കോവിഡ്​ ബാധിതരായവരിൽ ഏറ്റവും കൂടുതൽ കണ്ടു​വരുന്നത്​ ഡെൽറ്റ വകഭേദമാണെന്ന്​ പഠനം കാണിക്കുന്നു.

കുത്തിവെപ്പ്​ എടുത്തവരിൽ മരണനിരക്ക്​ വളരെ കുറവാണെന്നും പഠനം കണ്ടെത്തി. 677 ആളുകളെ ഉൾപെടുത്തിയാണ്​ പഠന റിപ്പോർട്ട്​ തയാറാക്കിയത്​. ഇതിൽ 71 പേരാണ്​ കോവാക്​സിൻ സ്വീകരിച്ചത്​. 604 ആളുകൾ കോവിഷീൽഡ്​ ആണ്​ സ്വീകരിച്ചത്​. രണ്ടുപേർ ചൈനയുടെ സിനോഫാം വാക്​സിനെടുത്തവരാണ്​.

വാക്​സിനേഷന്​ വിധേയരായ ആളുകളിൽ മൂന്ന്​ പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. ബ്രേക്ക്​ത്രൂ രോഗബാധയുണ്ടായ 86.09 ശതമാനം ആളുകളെയും ഡെൽറ്റ വകഭേദമാണ്​ ബാധിച്ചത്​. ഇതിൽ 9.8 ശതമാനം പേരെ മാത്രമാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. മരണനിരക്ക്​ 0.4 ശതമാനം മാത്രമാണ്​. വാക്​സിനേഷൻ ആശുപത്രിവാസവും മരണനിരക്കും ഗണ്യമായി കുറക്കുന്നതായാണ്​ പഠനം സൂചിപ്പിക്കുന്നത്​.

പഠനവിധേയമാക്കിയവരിൽ 482 കേസുകളിൽ (71 ശതമാനം) ​േരാഗലക്ഷണങ്ങൾ കാണിച്ചിരുന്നു. 29 ശതമാനം ആളുകൾക്ക്​ മാത്രമാണ്​ രോഗലക്ഷണം ഇല്ലാതിരുന്നത്​. പനിയാണ്​ (69 ശതമാനം) ഏറ്റവും കൂടുതലായി കണ്ടുവന്ന രോഗലക്ഷണം. തലവേദന, ഓക്കാനം (56%), ചുമ (45%), തൊണ്ടവേദന (37%), മണവും രുചിയും നഷ്​ടപ്പെടുക (22%), വയറിളക്കം (6%), ശ്വസനത്തിൽ ബുദ്ധിമുട്ട്​ (6%) എന്നീ ക്രമത്തിൽ മറ്റ്​ ലക്ഷണങ്ങളും കണ്ടുവരുന്നു. വാകസിനെടുത്തവരിൽ ഡെൽറ്റ വകഭേദത്തോടൊപ്പം കാപ്പ വകഭേദവും കണ്ടുവരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icmrCOVID vaccination​Covid 19Covid Delta variant
News Summary - ICMR study says 80% of vaccinated Indians who got Covid-19 were infected by Delta variant
Next Story