ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത് തുടരുമെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ് പ്രതിരോധിക്കുന്നതിന് ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന നിർത്തിവെച്ചതിന് പിന്നാലെ ഗുളികയുടെ ഉപയോഗം തുടരുമെന്ന് അറിയിച്ച് ഇന്ത്യ. ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ.ബാൽറാം ഭാർഗവയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഗുളിക നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഹൈഡ്രോക്സിക്ലോറോക്വിനിന് വൈറസിനെ തടയാനുള്ള ശേഷിയുണ്ടെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ഡോ.ബാൽറാം ഭാർഗവ പറഞ്ഞു. മരുന്ന് പാർശ്വഫലങ്ങളുണ്ടാക്കില്ലെന്നും എന്നാൽ, ഒട്ടേറ ഗുണങ്ങളുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എംയിസിലും ഡൽഹിയിെല രണ്ട് സർക്കാർ ആശുപത്രികളിലും ഇതിനെ കുറിച്ച് പഠനം നടത്തി. മരുന്നിന് ഗുരുതരമായ പാർശ്വഫലങ്ങളില്ലെന്ന് വ്യക്തമായിട്ടുണ്ട്. ചില ആളുകളിൽ ചെറിയ പാർശ്വഫലങ്ങൾ മാത്രമാണ് ഹെഡ്രോക്സിക്ലോറക്വിൻ സൃഷ്ടിക്കുന്നത്. അതുകൊണ്ടാണ് ഉപയോഗം തുടരാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷ ആശങ്കയെ തുടർന്ന് മലേറിയക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കോവിഡ്-19നെ പ്രതിരോധിക്കാൻ പരീക്ഷണവിധേയമായി ഉപയോഗിക്കുന്നത് താൽക്കാലികമായി ലോകാരോഗ്യസംഘടന റദ്ദാക്കിയിരുന്നു. ലോകാരോഗ്യ സംഘടന മേധാവി ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസുസ് ആണ് ഇക്കാര്യം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
