ജൂലൈ അവസാനത്തോടെ ദിവസവും ഒരു കോടി വാക്സിനെന്ന് െഎ.സി.എം.ആർ മേധാവി
text_fieldsജുൈല അവസാനത്തോടെയോ ആഗസ്റ്റ് ആദ്യത്തോടെയോ ദിവസവും ഒരു കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാനാകുമെന്ന് െഎ.സി.എം.ആർ മേധാവി ഡോ. ബൽറാം ഭാർഗവ. ഇൗ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ ആളുകളെയും വാക്സിനേറ്റ് ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വാക്സിന് ക്ഷാമമില്ലെന്നും വലിയ ജനസംഖ്യയുള്ളതുകൊണ്ട് എല്ലാവരും ക്ഷമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരിശോധന(ടെസ്റ്റിങ്) വർധിപ്പിച്ചതും കണ്ടയിൻമെൻറ് നടപടികളും രണ്ടാം തരംഗത്തിൽ രോഗവ്യാപനം കുറച്ചിട്ടുണ്ടെങ്കിലും പൂർണ ഫലപ്രാപ്തിക്ക് വാക്സിനേഷൻ പൂർത്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ മാസത്തിൽ 8.5 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് ഉദ്പാദിപ്പിക്കുന്നത്. ദിവസേന ഉദ്പാദിപ്പിക്കുന്നത് 28.33 ലക്ഷം. ഇത് മൂന്നര ഇരട്ടിയായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കോവിഷീൽഡ്, കോവാക്സിൻ എന്നിവ ഉദ്പാനം ജൂലൈ മാസത്തോടെ വർധിപ്പിക്കും. സ്പുട്നിക് ഉദ്പാദനം തുടങ്ങുകയും ചെയ്യും. അങ്ങിനെ ലക്ഷ്യം നേടാനാകുമെന്നാണ് കരുതുന്നത്.
ഫൈസർ, ജോൺസൻ & േജാൺസൺ കമ്പനികളുടെ വാക്സിന് രാജ്യത്ത് ഉടനെ അനുമതി കിട്ടിയേക്കും. അവരുടെ വാക്സിനുകൂടി വരുേമ്പാൾ എണ്ണത്തിൽ വലിയ വർധനയുണ്ടാക്കാനാകും.
വാക്സിൻ ലഭ്യതയെ ചൊല്ലി സംസ്ഥാനങ്ങളിൽ നിന്ന് കേന്ദ്രത്തിനെതിരെ പൊതുവികാരം രൂപപ്പെടുന്നതിനിടെയാണ് െഎ.സി.എം.ആർ മേധാവി വാക്സിൻ ഉദ്പാദനം വർധിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നത്. തമിൽനാട്, ഡൽഹി പോലുള്ള സംസ്ഥാനങ്ങൾ വാക്സിൻ ലഭ്യമല്ലാത്തതിനാൽ വാക്സിനേഷൻ നിർത്തുകയാണെന്ന് അറിയിച്ചിട്ടുണ്ട്. ബി.ജെ.പി ഭരിക്കുന്ന യു.പി ആഗോള ടെൻറർ വിളിച്ച് വാക്സിൻ ഇറക്കുമതി ചെയ്യാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

