Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

െഎ.സി.െഎ.സി.െഎ-വീഡിയോകോൺ വായ്​പ ക്രമക്കേട്​: മുന്നറിയിപ്പ്​ പ്രധാനമന്ത്രി കാര്യാലയം അവഗണിച്ചെന്ന് 

text_fields
bookmark_border
െഎ.സി.െഎ.സി.െഎ-വീഡിയോകോൺ വായ്​പ ക്രമക്കേട്​: മുന്നറിയിപ്പ്​ പ്രധാനമന്ത്രി കാര്യാലയം അവഗണിച്ചെന്ന് 
cancel

മും​ബൈ: െഎ.​സി.െ​എ.​സി.െ​എ ബാ​ങ്ക്​ വീ​ഡി​യോ​കോ​ണി​ന്​ 3250 കോ​ടി രൂ​പ വാ​യ്​​പ ന​ൽ​കി​യ​തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി ര​ണ്ടു​ത​വ​ണ ക​ത്ത്​ ന​ൽ​കി​യി​ട്ടും പ്ര​ധാ​ന​മ​ന്ത്രി കാ​ര്യാ​ല​യം അ​വ​ഗ​ണി​ച്ചെ​ന്ന്​ ഇ​ന്ത്യ​ൻ ഇ​ൻ​വെ​സ്​​റ്റേ​ഴ്​​സ്​ പ്രൊ​ട്ട​ക്​​ഷ​ൻ കൗ​ൺ​സി​ൽ ട്ര​ഷ​റ​ർ ഡോ. ​അ​ര​വി​ന്ദ്​ ഗു​പ്​​ത. 2014ൽ ​ക​ട​ത്തി​ലാ​യി​ട്ടും വീ​ഡി​യോ​കോ​ൺ ബി.​ജെ.​പി​ക്ക്​ 10 കോ​ടി രൂ​പ സം​ഭാ​വ​ന ചെ​യ്​​ത​താ​യും ആ​രോ​പി​ക്കു​ന്നു. ഒ​രു​വ​ർ​ഷം മു​മ്പ്​ അ​ഞ്ച്​ ല​ക്ഷ​മാ​യി​രു​ന്നു വീ​ഡി​​യോ​കോ​ണി‍​​െൻറ സം​ഭാ​വ​ന. 

െഎ.​സി.െ​എ.​സി.െ​എ ബാ​ങ്കി‍​​െൻറ ഇ​ട​പാ​ടു​കാ​ര​നും വീ​ഡി​യോ​കോ​ൺ ഒാ​ഹ​രി ഉ​ട​മ​യു​മാ​ണ് അ​ര​വി​ന്ദ്​ ഗു​പ്​​ത, 2016 മാ​ർ​ച്ചി​ലും 2017 ഫെ​ബ്രു​വ​രി​യി​ലു​മാ​ണ്​ വാ​യ്​​പ ക്ര​മ​ക്കേ​ട് ചൂ​ണ്ടി​ക്കാ​ട്ടി ഇ-​മെ​യി​ൽ വ​ഴി​യും നേ​രി​ട്ടും പ്ര​ധാ​ന​മ​ന്ത്രി കാ​ര്യാ​ല​യ​ത്തി​ന്​ ക​ത്ത്​ ന​ൽ​കി​യ​തെ​ന്ന്​ അ​ദ്ദേ​ഹം ‘നാ​ഷ​ന​ൽ ഹെ​റാ​ൾ​ഡി’​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. െഎ.​സി.െ​എ.​സി.െ​എ ബാ​ങ്കും വീ​ഡി​യോ​കോ​ണും ത​മ്മി​ലെ വാ​യ്​​പ ക്ര​മ​ക്കേ​ടും വീ​ഡി​യോ​കോ​ണി‍​​െൻറ വേ​ണു​ഗോ​പാ​ൽ ധൂ​ത്​ ത​​​െൻറ ഉൗ​ർ​ജ ക​മ്പ​നി​യാ​യ ‘സു​പ്രീം എ​ന​ർ​ജി’​യു​ടെ ഒാ​ഹ​രി​ക​ൾ പ​ല നീ​ക്ക​ങ്ങ​ളി​ലൂ​ടെ ബാ​ങ്ക്​ മേ​ധാ​വി ച​ന്ദ കൊ​ച്ചാ​റി‍​​െൻറ ഭ​ർ​ത്താ​വ്​ ദീ​പ​ക്​ കൊ​ച്ചാ​റി​ന് കൈ​മാ​റി​യ​തും ‘ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്​’ പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ അ​ര​വി​ന്ദ്​ ഗു​പ്​​ത​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. പ്ര​ധാ​ന​മ​ന്ത്രി കാ​ര്യാ​ല​യം ഇൗ ​വി​ഷ​യ​ത്തി​ൽ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.  

നേ​ര​ത്തെ, പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്​ വാ​യ്​​പ ക്ര​മ​ക്കേ​ടി​ലും പ്ര​ധാ​ന​മ​ന്ത്രി കാ​ര്യാ​ല​യ​ത്തി​ന​ു​ നേ​രെ സ​മാ​ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. വ​ജ്ര വ്യാ​പാ​രി നീ​ര​വ്​ മോ​ദി​ക്ക്​ വി​ദേ​ശ​ത്തു​നി​ന്ന്​ പ​ണം ല​ഭി​ക്കാ​ൻ ബാ​ങ്ക്​ വ​ഴി​വി​ട്ട്​ ക​ട​പ​ത്രം ന​ൽ​കി​യ​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി കാ​ര്യാ​ല​യ​ത്തി​ന്​ ക​ത്ത്​ ല​ഭി​ച്ച​ത്. എ​ന്നാ​ൽ, തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iciciprime minister officemalayalam newsVideocon
News Summary - icici videocon prime minister office-india news
Next Story