Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഫലസ്​തീനിലെ ഇസ്രായേലി ക്രൂരതകൾ അന്വേഷിക്കാൻ അധികാരമുണ്ടെന്ന്​ അന്താരാഷ്​ട്ര കോടതി
cancel
Homechevron_rightNewschevron_rightIndiachevron_rightഫലസ്​തീനിലെ ഇസ്രായേലി...

ഫലസ്​തീനിലെ ഇസ്രായേലി ക്രൂരതകൾ അന്വേഷിക്കാൻ അധികാരമുണ്ടെന്ന്​ അന്താരാഷ്​ട്ര കോടതി

text_fields
bookmark_border


ഹേഗ്​: ഫലസ്​തീനീ മേഖലകളായ ഗസ്സയിലും വെസ്​റ്റ്​ ബാങ്കിലും ഇസ്രായേൽ നടത്തിയ ക്രൂരതകൾ അന്വേഷിക്കാൻ നിയമപരമായി അർഹതയുണ്ടെന്ന്​ അന്താരാഷ്​ട്ര ക്രിമിനൽ കോടതി. ഏറെയായി ഫലസ്​തീൻ ഭരണകൂടവും ഫലസ്​തീനികളും നടത്തിയ സമ്മർദങ്ങൾക്കൊടുവിലാണ്​ ഐ.സി.സി വിധി. ഇസ്രായേൽ തുടരുന്ന തുല്യതയില്ലാത്ത ക്രൂരതകൾ അന്വേഷിക്കണമെന്ന്​ ഐ.സി.സി

പ്രോസിക്യൂട്ടർ ഫാതൂ ബെൻസൂദ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഗസ്സയിലും വെസ്​റ്റ്​ ബാങ്കിലും യുദ്ധക്കുറ്റം നടന്നതിന്​ പ്രാഥമിക തെളിവുണ്ടെന്ന്​ വ്യക്​തമാക്കിയായിരുന്നു അവരുടെ ആവശ്യം.

നീതിയുടെയും മനുഷ്യത്വത്തി​െൻറയും വിജയമാണ്​ വിധിയെന്ന്​ ഫലസ്​തീൻ പ്രധാനമന്ത്രി മുഹമ്മദ്​ ഷാത്വി പറഞ്ഞു. ഇരകളിൽനിന്ന്​ ഇറ്റിയ ചോരക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള വിജയമാകും ഇതെന്നും അദ്ദേഹം പറഞ്ഞു​.

വിധിക്കെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ​ബിൻയമിൻ നെതന്യാഹു രംഗത്തെത്തി​. ജനാധിപത്യ രാജ്യങ്ങൾക്ക്​ സ്വയം രക്ഷക്കുള്ള അവകാശം അപായപ്പെടുത്തുന്നതാണ്​ വിധിയെന്ന്​ നെതന്യാഹു പറഞ്ഞു. ഐ.സി.സി അംഗമല്ലാത്ത ഇസ്രായേൽ, തങ്ങളുടെ പൗരന്മാരെയും പട്ടാളക്കരെയും എല്ലാവിധ പ്രോസിക്യൂഷൻ നടപടികളിൽനിന്നും സംരക്ഷിക്കുമെന്നും​ അവകാശപ്പെട്ടു.

ഒരു വർഷം മുമ്പാണ്​ പ്രോസിക്യൂട്ടർ ബെൻസൂദ ഇതേ ആവശ്യവുമായി രംഗത്തെത്തിയിരുന്നത്​. ഇസ്രായേൽ സേനക്കൊപ്പം ഹമാസിനെയും പ്രതിപ്പട്ടികയിൽ ​ചേർത്തായിരുന്നു നിർദേശം.

2002 മുതൽ ആഗോള നീതിന്യായ സംവിധാനമായി പ്രവർത്തിച്ചുവരുന്ന ഐ.സി.സിക്ക്​ വംശഹത്യ, മനുഷ്യത്വത്തിനെതിരായ അതിക്രമം തുടങ്ങിയ കേസുകൾ അന്വേഷിക്കാൻ അവകാശമുണ്ട്​. ഇതിനാധാരമായ റോം നിയമം ഒപ്പുവെക്കാതെ പരിധിക്കു പുറത്തുനിൽക്കാൻ ഇസ്രായേൽ ശ്രമം തുടരുന്നുണ്ടെങ്കിലും 2015ൽ ഫലസ്​തീന് യു.എൻ അംഗീകാരം നൽകിയിട്ടുണ്ട്​.

വെള്ളിയാഴ്​ച പുറപ്പെടുവിച്ച വിധി പ്രകാരം 1967നു ശേഷം ഇസ്രായേൽ അധിനിവേശം നടത്തിയ മേഖലകളിൽ നടന്ന അതിക്രമങ്ങൾ അന്വേഷിക്കാനാകും. ഗസ്സ, വെസ്​റ്റ്​ ബാങ്ക്​ എന്നിവക്കു പുറമെ കിഴക്കൻ ജറൂസലമിലെയും ക്രൂരതകൾ ഇതോടെ ഐ.സി.സി അന്വേഷണ പരിധിയിൽ വരും.

ഹ്യൂമൻ റൈറ്റ്​സ്​ വാച്ച്​ ഉൾപെടെ മനുഷ്യാവകാശ സംഘടനകൾ വിധി സ്വാഗതം ചെയ്​തു. അതേ സമയം, ഇസ്രായേലിനെ പ്രതിക്കൂട്ടിലാക്കുന്ന ഐ.സി.സി തീരുമാനത്തിൽ ആശങ്ക അറിയിച്ച്​ യു.എസ്​ രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCIsraelWest Bank and Gaza
News Summary - ICC rules it has jurisdiction over West Bank and Gaza 'abuses'
Next Story