Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിലെ അക്രമം:...

കശ്​മീരിലെ അക്രമം: െഎ.എ.എസുകാരൻ രാജിവെച്ച്​ രാഷ്​ട്രീയത്തിലേക്ക്​

text_fields
bookmark_border
കശ്​മീരിലെ അക്രമം: െഎ.എ.എസുകാരൻ രാജിവെച്ച്​ രാഷ്​ട്രീയത്തിലേക്ക്​
cancel

ശ്രീനഗർ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കശ്​മീരിൽ നിന്ന്​​ ആദ്യമായി ഒന്നാം റാങ്ക് നേടിയ ഐ.എ.എസ് ഓഫീസര്‍ ഷാ ഫൈസല ്‍ രാജിവെച്ചു. കശ്​മീരിലെ ജനങ്ങളെ കൊന്നൊടുക്കുന്നതിനും കേന്ദ്രസർക്കാറി​​​െൻറ ഭാഗത്തുനിന്നും വിശ്വസനീയമ ായ തരത്തിലുള്ള ഇടപെടൽ ഇല്ലാത്തതിലും പ്രതിഷേധിച്ച്​ രാജിവെക്കുകയാണെന്ന്​ ഷാ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക് കി.

ഇന്ത്യയിലെ ഹിന്ദുത്വ ശക്തികൾ മുസ്​ലിംകളെ രണ്ടാംകിട പൗരൻമാരായാണ്​ പരിഗണിക്കുന്നത്​. കശ്​മീരിലെ ജനങ്ങ ളെ വേർതിരിച്ച്​ കാണുകയാണെന്നും അസഹിഷ്​ണുതയും വിദ്വേഷവും പടർത്തുന്ന തരം അമിത ദേശീയതയാണ്​ നിലനിൽക്കുന്നതെന്നും ഷാ ഫൈസൽ ഫേസ്​ബുക്കിൽ കുറിച്ചു. ​െവള്ളിയാഴ്​ച നടത്തുന്ന വാർത്താസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2019ലെ ലോക്​സഭാ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ നിന്ന്​ ഷാ മത്സരിക്കുമെന്നാണ് സൂചന. നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റിലായിരിക്കും ഷാ ഫൈസല്‍ മത്സരിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ടു ചെയ്തു. ‘ഉദ്യോഗസ്ഥമേധാവിത്വത്തി​​​െൻറ നഷ്ടം രാഷ്ട്രീയത്തി​​​െൻറ നേട്ടമെന്ന്’ വിശേഷിപ്പിച്ചുകൊണ്ട് ജമ്മു കശ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡൻറുമായ ഒമര്‍ അബ്ദുള്ള ട്വീറ്റിലൂടെ ഷാ ഫൈസലിനെ സ്വാഗതം ചെയ്തിട്ടുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സില്‍ ചേര്‍ന്ന് ഷാ ഫൈസല്‍ കശ്മീരിലെ ബാരാമുള്ള മണ്ഡലത്തില്‍ നിന്ന്​ മത്സരിച്ചേക്കുമെന്നാണ് സൂചന.

2010ലെ സിവില്‍ സര്‍വീസ് പരീക്ഷയിലാണ് ഫൈസല്‍ ഒന്നാം റാങ്ക് നേടിയത്. സിവില്‍ സർവീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ കശ്മീരിയാണ് ഷാ. ജമ്മു ആൻറ്​ കശ്മീര്‍ കേഡറിലായിരുന്നു അദ്ദേഹത്തി​​​െൻറ നിയമനം. ജില്ലാ മജിസ്‌ട്രേറ്റ്, ഡയറക്ടര്‍ ഓഫ് സ്‌കൂള്‍ എജ്യുക്കേഷന്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പവര്‍ ഡവലപ്‌മ​​െൻറ്​ കോര്‍പറേഷന്‍ എം.ഡി എന്നീ സ്ഥാനങ്ങള്‍ ഷാ ഫൈസല്‍ വഹിച്ചിരുന്നു.

സിവില്‍ സര്‍വീസില്‍ പ്രവേശിച്ച അന്നു മുതല്‍ ഷാ വാര്‍ത്താ മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു. ഗുജറാത്തിലെ പീഡന വാര്‍ത്ത റേപ്പിസ്ഥാനെന്ന തലക്കെട്ടില്‍ ട്വീറ്റ് ചെയ്ത്​ വിവാദമാവുകയും തുടര്‍ന്ന് ഷാ ഫൈസലിനോട് പൊതുഭരണ വിഭാഗം വിശദീകരണം ചോദിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iasShah Faesalresignsnational conferenceKashmiri Lives
News Summary - IAS Topper Shah Faesal Resigns, Says "Kashmiri Lives Matter’’- India news
Next Story