കർണാടക പൊലീസ് ഇൻസ്പെക്ടറെ അക്രമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ ആന്ധ്ര സർക്കാർ സ്ഥലം മാറ്റി
text_fieldsബംഗളൂരു: ബംഗളൂരു കബ്ബൻ പാർക്ക് പരിസരത്തെ പബ്ബിൽ പൊലീസ് ഇൻസ്പെക്ടറേയും സഹ ഉദ്യോഗസ്ഥരേയും അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത ഐഎഎസ് ഓഫിസറെ ആന്ധ്ര സർക്കാർ സ്ഥലം മാറ്റി. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു പ്രതിനിധാനം ചെയ്യുന്ന ചിറ്റൂർ ജില്ലയിലെ കുപ്പം നിയമസഭ മണ്ഡലത്തിൽ ഏരിയ ഡെവലപ്മെൻറ് അതോറിറ്റി (കാഡ) പ്രൊജക്ട് ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്ന വികാസ് മർമത്തിന് എതിരെയാണ് നടപടി. പകരം തസ്തിക നൽകിയിട്ടില്ല. പൊതുഭരണ വകുപ്പിൽ (ജിഎഡി) റിപ്പോർട്ട് ചെയ്യാനാണ്
ആന്ധ്ര ചീഫ് സെക്രട്ടറി ജി. സായ് പ്രസാദ് വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്. 2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് വികാസ്. കാഡയിലെ പ്രോജക്ട് ഡയറക്ടർ തസ്തികക്ക് ആവശ്യമായ ഇൻ ചാർജ് ക്രമീകരണം നടത്താൻ ചീഫ് സെക്രട്ടറി ചിറ്റൂർ ജില്ല കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബർ 10 ന് പുലർച്ചെ 1.30 ഓടെ ബംഗളൂരു റെസിഡൻസി റോഡിലുള്ള പബ്ബിലാണ് നടപടിക്ക് ആധാരമായ സംഭവം നടന്നത്. പൊലീസ് ഇൻസ്പെക്ടർ അരുൺ സലുങ്കെ നൽകിയ പരാതിയെത്തുടർന്നാണ് കബ്ബൺ പാർക്ക് പൊലീസ് മർമത്തിനും സുഹൃത്തുക്കളായ അഭയ് സിങ്, നിതീഷ്, റോഷൻ എന്നിവർക്കുമെതിരെ കേസെടുത്തത്. കബ്ബൺ പാർക്ക്, അശോക് നഗർ പൊലീസ് സ്റ്റേഷൻ പരിധികളിലെ ബാറുകളും റസ്റ്റോറന്റുകളും രാത്രി വൈകി പരിശോധിക്കാനും സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്താനും സലുങ്കെയും സംഘത്തെയും ബംഗളൂരു പൊലീസ് കമ്മീഷണർ ചുമതലപ്പെടുത്തിയിരുന്നു.
ഇതനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥരായ ബി.എസ്. അശോക്, മഹാദേവയ്യ, എ.എസ്.ഐ. ബലറാം നായിക്, മറ്റ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം റെസിഡൻസി റോഡിലെ പബ്ബിൽ സന്ദർശനം നടത്തി. ഉപഭോക്താക്കളുടെ പ്രായം പരിശോധിക്കുന്നതിനായി പൊലീസ് അവരുടെ തിരിച്ചറിയൽ കാർഡുകൾ ആവശ്യപ്പെടുന്നതിനിടെ വികാസും നാല് പ്രതികളും സാലുങ്കെയും സഹപ്രവർത്തകരേയും അക്രമിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

