Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രസവിച്ച്​...

പ്രസവിച്ച്​ രണ്ടാഴ്​ച്ചക്ക്​ ശേഷം കൈകുഞ്ഞുമായി ജോലിക്കെത്തി; ഐ.എ.എസ്​ ഒാഫിസർക്ക്​ കൈയടി

text_fields
bookmark_border
പ്രസവിച്ച്​ രണ്ടാഴ്​ച്ചക്ക്​ ശേഷം കൈകുഞ്ഞുമായി ജോലിക്കെത്തി; ഐ.എ.എസ്​ ഒാഫിസർക്ക്​ കൈയടി
cancel

ഗാസിയബാദ്​: പ്രസവിച്ച്​ രണ്ടാഴ്​ചക്ക്​ ശേഷം കൈകുഞ്ഞുമായി ഒാഫിസിൽ ഡ്യൂട്ടിക്കെത്തി ഐ.എ.എസ്​ ഒാഫിസർ. മോദിനഗർ സബ്​ ഡിവിഷനൽ മജിസ്​ട്രേറ്റായ സൗമ്യ പാണ്ഡെയാണ്​ കുഞ്ഞുമായി ഒാഫിസിലെത്തിയത്​. നിലവിൽ ഗാസിയബാദ്​ ജില്ലയിലെ കോവിഡ്​ പ്ര​തിരോധ പ്രവർത്തനങ്ങൾക്ക്​ മേൽനോട്ടം വഹിക്കുന്ന നോഡൽ ഒാഫിസറാണ്​ സൗമ്യ പാണ്ഡെ.

'ഞാൻ ഒരു ഐ.എ.എസ്​ ഒാഫിസറാണ്​. അതിനാൽ എ​െൻറ ഉത്തരവാദിത്തം ഞാൻ തന്നെ നി​റവേറ്റണം. ഇൗ കോവിഡ്​ കാലത്ത്​ എല്ലാവർക്കും ഒരേപോലെ ഉത്തരവാദിത്തമുണ്ട്​. ദൈവം സ്​ത്രീകൾക്ക്​ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനും നോക്കി വളർത്തുന്നതിനും ശക്തി തന്നു. ഇന്ത്യയുടെ ഗ്രാമ​പ്രദേശങ്ങളിൽ പ്രസവിച്ച്​ തൊട്ടടുത്ത ദിവസം മുതൽ സത്രീകൾ വീട്ടുജോലികൾ ചെയ്യുകയും സ്വന്തം കാര്യങ്ങൾ നോക്കി നടത്തുകയും ചെയ്യും. അതോടൊപ്പം അവർ കുഞ്ഞുങ്ങളെയും നോക്കും. അതുപോലെ എ​െൻറ കുഞ്ഞിനേയുംകൊണ്ട്​ ഭരണപരമായ ജോലികൾ ചെയ്യാൻ സാധിക്കുന്നത്​ ദൈവത്തി​െൻറ അനുഗ്രഹമാണ്​' -സൗമ്യ പാണ്ഡെ എ.എൻ.ഐയോട്​ പറഞ്ഞു.

കുടുംബവും സഹപ്രവർത്തകരും വളരെയധികം തന്നെ സഹായിച്ചതായും അവർ കൂട്ടിച്ചേർത്തു. ​ജൂലൈയിലാണ്​ സൗമ്യയെ കോവിഡ്​ നോഡൽ ഒാഫിസറായി നിയമിക്കുന്നത്​. തുടർന്ന്​ രണ്ടുമാസം ജോലിചെയ്​തു. സെപ്​റ്റംബറിൽ പ്രസവ ശസ്​ത്രക്രിയക്കായി 22 ദിവസം അവധി എടുക്കുകയും ചെയ്​തു. തുടർന്ന്​ പ്രസവിച്ച്​ രണ്ടാഴ്​ചക്ക്​ ശേഷം തിരികെ ജോലിയിൽ ​പ്രവേശിക്കുകയായിരുന്നു. കോവിഡ്​ മഹാമാരിയുടെ ഘട്ടത്തിൽ ഗർഭിണികൾ പ്രത്യേകം ശ്രദ്ധ നൽകണമെന്നും അവർ പറഞ്ഞു.

കൈകുഞ്ഞുമായി ഒാഫിസിലെത്തിയ സൗമ്യ പാണ്ഡെയുടെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി. ആറുമാസത്തെ പ്രസവ അവധിയുണ്ടായിട്ടും അതെടുക്കാതെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കൈകുഞ്ഞുമായി എത്തിയ ഒാഫിസർക്ക്​ അഭിനന്ദനവുമായും നിരവധിപേർ എത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IAS OfficerNewbornDelivery
News Summary - IAS Officer Rejoins Work 14 Days After Delivery, Carries Newborn To Office
Next Story