Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഞാൻ നിന്റെ ബോസ്'; വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ് ഐ.എ.എസ് ഓഫീസർ, വിവാദം

text_fields
bookmark_border
ഞാൻ നിന്റെ ബോസ്; വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ് ഐ.എ.എസ് ഓഫീസർ, വിവാദം
cancel

ശ്രീനഗർ: ജമ്മു കാശ്മീരിൽ മുതിർന്ന ഐ.എ.എസ് ഓഫീസർ ജൂനിയർ വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ആരോപണം. ജമ്മു കശ്മീർ തൊഴിൽ വകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായ രാജീവ് രഞ്ജനാണ് 2015 ബാച്ച് ജെ.കെ.എ.എസ് ഓഫീസറും ഗന്ദർബാലിലെ എംപ്ലോയ്‌മെന്റ് ആൻഡ് കൗൺസിലിങ് സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്ടറായ ബീനിഷ് വാനിയെ ഭീഷണിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വിവാദം പുകയുകയാണ്.

മിഷൻ യുവയുടെ വെർച്വൽ അവലോകന യോഗത്തിനിടെയാണ് സംഭവം. തന്റെ ഓഫീസ് കൈവരിച്ച ലക്ഷ്യങ്ങളെക്കുറിച്ച് ബ്രീഫ് ചെയ്യുന്നതിനിടെ നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷന്റെ (എൻ.ആർ.എൽ.എം) പങ്കിനെ കുറിച്ച് വാനി പറഞ്ഞപ്പോൾ രഞ്ജൻ തടസപ്പെടുത്തുകയായിരുന്നു. അവരെ 'സ്റ്റുപിഡ്' എന്ന് വിളിക്കുകയും അസഭ്യ വാക്കുകൾ ഉപയോഗിക്കുകയും ചെയ്തു. പിന്നീട് ഇരുവരും തമ്മിലുള്ള തർക്കം മുറുകുകയായിരുന്നു.

എൻ.ആർ.എൽ.എമ്മിനെ സഹായിയായി ഉപയോഗിച്ചുവെന്ന് പറഞ്ഞതിന് രഞ്ജൻ വാനിക്കെതിരെ തട്ടിക്കയറുന്നത് ദൃശ്യങ്ങളിലുണ്ട്. "സർ, എന്നെ സംസാരിക്കാൻ അനുവദിക്കൂ. നിങ്ങൾ എന്നെ വിശദീകരിക്കാൻ അനുവദിക്കുന്നില്ല," എന്ന് വാനി ഐ.എ.എസ് ഓഫീസറോട് പറയുന്നത് വിഡിയോയിൽ കേൾക്കാം.

പിന്നീട് താൻ നിങ്ങളുടെ ബോസാണെന്നും തനിക്ക് എപ്പോഴും സംസാരിക്കാമെന്ന് പറഞ്ഞ് രഞ്ജൻ മറ്റൊരു വനിതാ ഉദ്യോഗസ്ഥയോട് വാനിയുടെ സസ്പെൻഷൻ ഉത്തരവ് ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും, നിങ്ങൾക്ക് എന്നെ സസ്‌പെൻഡ് ചെയ്യാമെന്ന് വാനി പ്രതികരിക്കുകയും ചെയ്തു. അതോടെ "ഇത് റെക്കോർഡ് ചെയ്യൂ, അവളെ ഉടൻ ഈ സർവീസിൽ നിന്ന് പുറത്താക്കണം എന്ന് ജി.ഡിക്ക് എഴുതൂ," എന്ന് ഉദ്യോഗസ്ഥൻ ആക്രോശിക്കുന്നതും വിഡിയോയിലുണ്ട്.

വിഡിയോ വൈറലായതോടെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സംഭവം ശ്രദ്ധയിൽപ്പെട്ടതായി അറിയിച്ചു. ഐ.എ.എസ് ഓഫീസറുടെ പെരുമാറ്റം പ്രഥമദൃഷ്ട്യാ അഭികാമ്യമല്ലെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജമ്മു കശ്മീർ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ജെ.കെ.എ.എസ്) കൂട്ടായ്മ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. വാനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IAS officer abuses women colleague, threatens suspension after she objects
Next Story