Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൂപ്പർസോണിക്​ ജെറ്റ്​...

സൂപ്പർസോണിക്​ ജെറ്റ്​ പറത്താൻ ഇന്ത്യയുടെ ആദ്യ വനിതാ പോർ വിമാന ​െപെലറ്റുമാർ 

text_fields
bookmark_border
സൂപ്പർസോണിക്​ ജെറ്റ്​ പറത്താൻ ഇന്ത്യയുടെ ആദ്യ വനിതാ പോർ വിമാന ​െപെലറ്റുമാർ 
cancel

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ വനിതാ പോർ വിമാന ​െപെലറ്റുമാർ പരിശീലനം പൂർത്തിയാക്കി സെപ്​തംബറിൽ ആദ്യമായി പറക്കും. സൂപ്പർസോണിക്​ സുഖോയ്​^30 ജെറ്റാണ്​ ഇവർ പറത്തുക. ഭാവന കാന്ത്​, മോഹ്​ന സിങ്​, ആവണി ചൗധരി എന്നിവരാണ് ഇന്ത്യയുടെ ആദ്യ വനിതാ പോർ വിമാന ​െപെലറ്റുമാർ. കഴിഞ്ഞ ജൂണിലാണ്​ ഇവർ വ്യോമസേനയുടെ ഫ്ലൈയിങ്ങ്​ ​ഒാഫീസർമാരായി നിയമിതരായത്​. നിലവിൽ പശ്​ചിമ ബംഗാളിലെ ക​െലെക്കുണ്ടയിൽ പരിശീലനത്തിലാണ്​. സെപ്​തംബറിലാണ്​ പരിശീലനം അവസാനിക്കുക. അതിനു ശേഷമായിരിക്കും പോർ വിമാനം പറത്തുന്നത്​. രണ്ടു സീറ്റുകളുള്ള സുഖോയ്​^30 പുതുതലമുറ പോർ വിമാനമാണ്​. 

യുദ്ധമേഖലകളിലെ നിയമനങ്ങളിൽ ലിംഗ വിവേചനം ഒഴിവാക്കാനുള്ള 2015 ഒക്​ടോബറിലെ സർക്കാർ തീരുമാനമാണ്​ വനിതകൾക്ക്​ പോർമുഖത്തേക്ക്​ വരുന്നതിന്​ അവസരമൊരുക്കിയത്​. 40 പേരടങ്ങുന്ന ബാച്ചിലാണ്​ വനിതകളും പരിശീലിക്കുന്നത്​. ജൂണിൽ പരിശീലനം പൂർത്തിയ​ാക്കേണ്ട ബാച്ചിന്​ മോശം കാലാസ്​ഥ മൂലം താമസം നേരിട്ടതിനാലാണ്​ സെപ്​തംബർ വരെ നീണ്ടത്​. ഇവരുടെ പരിശീലന സമയത്തെ പ്രകടനം പുരുഷൻമാരുടെതിന്​ സമാനമായിരുന്നെന്ന്​ വ്യോമസേനാ ഉദ്യോഗസ്​ഥർ അറിയിച്ചു. എന്നാൽ ഇവർക്ക്​ ശേഷം മറ്റ്​ സ്​ത്രീകൾ പോർമുഖം തെരഞ്ഞെടുത്തിട്ടില്ല. 

മൂന്നു പേരെയും ആദ്യം ഒരു സ്​ഥലത്തു തന്നെയാണ്​ ഡ്യൂട്ടിക്ക്​ നിയോഗിക്കുകയെന്ന്​ വ്യോമസേനയി​െല മുതിർന്ന ഉദ്യോഗസ്​ഥൻ അറിയിച്ചു. ആദ്യകാലഘട്ടങ്ങളിൽ വൻ സമ്മർദ്ദമായിരിക്കും ഉണ്ടാവുക. ഇവർ മൂന്നുപേർ മാത്രമാണ്​ സേനയിലെ പോർവിമാന ​െപെലറ്റുമാരിൽ സ്ത്രീകളായിട്ടുള്ളത്​. ഇത്​ പരിഗണിച്ചാണ്​ അവർക്ക്​ ഒരുസ്​ഥലത്ത്​ ഡ്യൂട്ടി നൽകുന്തൈന്നും അദ്ദേഹം പറഞ്ഞു. ജോലിയെ ബാധിക്കാതിരിക്കാൻ കുറഞ്ഞത്​ നാലു വർഷത്തേക്കെങ്കിലും​ ഗർഭം ധരിക്കരുതെന്നാണ്​ സേനയുടെ നിർദേശം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Women Fighter PilotsSukhoi-30IAF
News Summary - IAF’s first women fighter pilots set to fly Sukhoi-30s from September
Next Story