Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിലെ പ്രളയബാധിത...

ബിഹാറിലെ പ്രളയബാധിത മേഖലകളിൽ ഭക്ഷണവും വെള്ളവുമെത്തിച്ച്​ വ്യോമസേന

text_fields
bookmark_border
ബിഹാറിലെ പ്രളയബാധിത മേഖലകളിൽ ഭക്ഷണവും വെള്ളവുമെത്തിച്ച്​ വ്യോമസേന
cancel

പട്​ന: പ്രളയം നാശം വിതച്ച ബിഹാറിൽ ഭക്ഷണവും വെള്ളവും അവശ്യ​വസ്​തുക്കളുമെത്തിച്ച്​ വ്യോമസേന. ഹെലികോപ്​ടറിൽനിന്ന്​ ഭക്ഷ്യവസ്​തുക്കൾ വെള്ളമിറങ്ങിയ വഴിയിലേക്ക്​ എറിഞ്ഞുനൽകുന്ന വിഡിയോ വ്യോമസേന സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചു. 

കുറച്ചുദിവസങ്ങളായി പെയ്​ത കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഏഴുപേരാണ്​ ഇതുവരെ മരിച്ചത്​. സംസ്​ഥാനത്തെ 10.6 ലക്ഷം പേരെ പ്രളയം ബാധിച്ചു. ദർബൻഗ, കിഴക്ക്​ -പടിഞ്ഞാറൻ ചമ്പാരൻ, മധുബനി, ഗോപാൽഗഞ്ച്​ എന്നിവിടങ്ങളിലാണ്​ പ്രളയം കനത്തനാശം വിതച്ചത്​. ഈ പ്രദേശങ്ങളിലാണ്​ വ്യോമസേന ഭക്ഷ്യവസ്​തുക്കൾ വിതരണം ചെയ്​തത്​. പ്രളയം ഏറ്റവുമധികം നാശം വിതച്ച മേഖലകളിൽ ​രക്ഷാ​പ്രവർത്തനങ്ങൾക്കായി ദേശീയ-സംസ്​ഥാന ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. 

കിഴക്കൻ ചമ്പാരൻ ജില്ലയിൽ പ്രളയമേഖലയിൽനിന്ന്​ രക്ഷപ്പെടുന്നതിനിടെ ബോട്ടി​​െൻറ ​എൻജിൻ നിന്നുപോയതിനെ തുടർന്ന്​ ഗന്ധക്​ നദിയിൽ കുടുങ്ങിയ 35ഓളം പേരെ രക്ഷാസേന രക്ഷപ്പെടുത്തി. 

ശനിയാഴ്​ച മുഖ്യമന്ത്രി നിതീഷ്​ കുമാറി​​െൻറ നേതൃത്വത്തിൽ പ്രളയ സാഹചര്യം വിലയിരുത്തുന്നതിനായി കാബിനറ്റ്​ മീറ്റിങ്​ കൂടിയിരുന്നു. കോവിഡ്​ 19 നൊപ്പം പ്രളയവും നാശം വിതക്കുന്നത്​ ദുരന്തത്തി​​െൻറ ആഴം വർധിപ്പിക്കുമെന്നാണ്​ വിലയിരുത്തൽ. ഇതേ തുടർന്ന്​ മാസ്​ക്​ ഉൾപ്പെടെ ധരിച്ച്​ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം രക്ഷാപ്രവർത്തനമെന്ന്​ മുഖ്യമന്ത്രി നിർദേശം നൽകി. കൂടാതെ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക്​ 6000 രൂപ ഉടൻ വിതരണം ചെയ്യാനും തീരുമാനിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharfloodIAFBihar Flood
News Summary - IAFs Relief Operations In Flood Hit Bihar -India news
Next Story