ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം; 450 കി.മീ. അകലെ വരെ ലക്ഷ്യംവെക്കാം
text_fieldsന്യൂഡൽഹി: വ്യോമസേനയുടെ പ്രഹരശേഷിക്ക് കരുത്ത് പകർന്ന് ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം. ബ്രഹ്മോസിന്റെ വിപുലീകൃത പതിപ്പാണ് വ്യാഴാഴ്ച പരീക്ഷിച്ചതെന്ന് സർക്കാർ അറിയിച്ചു. സുഖോയ് 30 എം.കെ.ഐ വിമാനത്തിൽനിന്ന് ബംഗാൾ ഉൾക്കടലിലെ കപ്പലിനെ ലക്ഷ്യംവെച്ചാണ് മിസൈൽ തൊടുത്തത്.
കൃത്യമായി ലക്ഷ്യത്തിലെത്തിയതായി സൈനികവൃത്തങ്ങൾ അറിയിച്ചു. 450 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി തൊടുക്കാവുന്ന രീതിയിലാണ് ബ്രഹ്മോസിനെ പരിഷ്കരിച്ചത്. യുദ്ധവിമാനങ്ങളിൽനിന്ന് കരയിലെയും കടലിലെയും കേന്ദ്രങ്ങളെ ലക്ഷ്യംവെക്കാം.
മികച്ച പ്രകടനം കാഴ്ചവെക്കുന്ന സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനവും ശേഷി വർധിപ്പിച്ച ബ്രഹ്മോസ് മിസൈലും ഭാവിയിലെ യുദ്ധസാഹചര്യങ്ങളിൽ വ്യോമസേനക്ക് കരുത്ത് പകരും.
വ്യോമസേന, നാവികസേന, പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആർ.ഡി.ഒ), ബി.എ.പി.എൽ, എച്ച്.എ.എൽ എന്നിവയുടെ സമർപ്പിത പ്രയത്നമാണ് നേട്ടത്തിന് പിന്നിലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

