Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിങ്​ കമാൻഡർ അഭിനന്ദൻ...

വിങ്​ കമാൻഡർ അഭിനന്ദൻ വർധമാൻ കോക്​പിറ്റിലേക്ക്​ തിരികെ എത്തുന്നു

text_fields
bookmark_border
Abhinandhan-Varthaman
cancel

ന്യൂഡൽഹി: വിങ്​ കമാൻഡർ അഭിനന്ദൻ വർധമാൻ രാഷ്​ട്ര സേവനത്തിലേക്ക്​ തിരിച്ചു വരുന്നു. നാലാഴ്​ചത്തെ മെഡിക്കൽ ലീവ ്​ ഉണ്ടായിരിക്കെയാണ്​ അദ്ദേഹം ​േജാലിയിലേക്ക്​ മടങ്ങുന്നത്​. ശ്രീനഗറിലെ ത​​െൻറ സ്ക്വാഡ്രണിലേക്ക്​ തന്നെ തിര ികെ പ്രവേശിക്കണമെന്നാണ്​ അദ്ദേഹത്തി​​െൻറ ആഗ്രഹം.

അവധി അനുവദിച്ചിട്ടും ചെന്നൈയിലെ വീട്ടിലേക്ക്​ മടങ്ങാൻ തയാറാകാതിരുന്ന അഭിനന്ദൻ ത​​െൻറ സ്ക്വാഡ്രണോടൊപ്പം തുടരാനാണ്​ താത്​പര്യം പ്രകടിപ്പിച്ചതെന്ന്​ സേനാ വൃത്തങ്ങൾ അറിയിച്ചു.

വ്യോമാക്രമണത്തിനിടെ ഫെബ്രുവരി 27ന്​ പാക്​ സൈന്യത്തി​​െൻറ പിടിയിലായ അഭിനന്ദനെ രണ്ട്​ ദിവസങ്ങൾക്ക്​ ശേഷം മാർച്ച്​ ഒന്നിനാണ്​ മോചിപ്പിച്ചത്​. ശേഷം രണ്ടാഴ്​ചയോളം സുരക്ഷാ ഉദ്യോഗസ്​ഥർ അഭിനന്ദനിൽ നിന്ന്​ വിവരങ്ങൾ ശേഖരിക്കുകയും നിരീക്ഷണത്തിൽ നിർത്തുകയും ചെയ്​തിരുന്നു.

അതിനു ശേഷം 12 ദിവസങ്ങൾ മുമ്പ്​ അഭിനന്ദന്​ മെഡിക്കൽ അവധി അനുവദിച്ചു. രക്ഷിതാക്കൾക്കൊപ്പം ചെ​െന്നെയിലേക്ക്​ പോകാനും അനുവാദം നൽകി. എന്നാൽ ത​​െൻറ സ്​ക്വാഡ്രൺ പ്രവർത്തിക്കുന്ന ശ്രീനഗറിൽ ത​ന്നെ തുടരാനാണ്​ അദ്ദേഹം തീരുമാനിച്ചത്​.

വൈദ്യസംഘം പരി​േശാധിച്ച്​ ശാരീരിക ശേഷി ഉറപ്പുവരുത്തിയ ശേഷം മാത്രമേ അഭിനന്ദന്​ തിരികെ യുദ്ധവിമാനത്തി​​െൻറ കോക്​പിറ്റിലേക്ക്​ പ്രവേശിക്കാനാകൂ.

പുൽവാമ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ്​ ജവാൻമാർ കൊല്ലപ്പെട്ടതിനു പിറകെ ഇന്ത്യ ബാലാകോട്ടിൽ മിന്നലാക്രമണം നടത്തിയിരുന്നു. തുടർന്ന്​ പാക്​ സൈന്യം ഇന്ത്യക്ക്​ ആക്രമണം നടത്തി. അതിന്​ തടയിടാനായി ശ്രമിക്കുന്നതിനിടെ യുദ്ധവിമാനം തകർന്നാണ്​ അഭിനന്ദൻ പാക്​ പിടിയിലാകുന്നത്​.

വിമാനം തകർന്ന്​ വീഴുന്നതിന്​ മുമ്പ്​ പാകിസ്​താ​​െൻറ എഫ്​ 16 വിമാനത്തെ തകർക്കാനും അഭിനന്ദന്​ സാധിച്ചിരുന്നു. പാക്​ ​ൈസനികരുടെ ചോദ്യങ്ങളെ അഭിനന്ദൻ നേരിട്ട വിധവും രാജ്യമൊട്ടാകെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air strikemalayalam newsIAF PilotAbhinandan Varthaman
News Summary - IAF Pilot Abhinandan Varthaman Returns To His Squadron In Srinagar - India news
Next Story