അഭിനന്ദന് സ്ഥലംമാറ്റം; വൈകാതെ വിമാനം പറത്തിയേക്കും
text_fieldsന്യൂഡൽഹി: പാക് പിടിയിൽനിന്ന് മോചിതനായ വിങ് കമാൻഡർ അഭിനന്ദൻ വർധമാന് ശ്രീനഗറിൽനിന്ന് സ്ഥലംമാറ്റം. പശ്ചിമമ േഖലയിലെ വ്യോമതാവളത്തിലായിരിക്കും നിയമനമെന്ന് ഒൗദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിേപ്പാർട ്ട് ചെയ്തു.
അതനുസരിച്ച് അധികം വൈകാതെ യുദ്ധവിമാനം പറത്തിയേക്കുമെന്ന് സൂചനയുണ്ട്. നിലവിൽ ശ്രീനഗറിനുള്ള എയർഫോഴ്സ് നമ്പർ 51 സ്ക്വാർഡനിലാണ് അഭിനന്ദനുള്ളത്. അതിനുപുറമെ, ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ പുരസ്കാരമായ വീരചക്രക്ക് അഭിനന്ദനെ ശിപാർശ ചെയ്തതായും വിവരമുണ്ട്. പരംവീരചക്രക്കും മഹാവീർ ചക്രക്കും തൊട്ടുപിന്നിലാണ് വീരചക്ര.
ഫെബ്രുവരി 27ന് ഇന്ത്യന്‍ അതിർത്തി കടന്നെത്തിയ പാകിസ്താെൻറ എഫ്-16 വിമാനം മിഗ് 21 വിമാനമുപയോഗിച്ച് അഭിനന്ദൻ തകർത്തിരുന്നു. പുൽവാമയില്‍ 40 ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതിന് മറുപടിയായി പാകിസ്താനിലെ ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയിരുന്നു. അതിനിടെയാണ് അഭിനന്ദൻ പാക് പിടിയിലായത്. പാക് കസ്റ്റഡിയിൽനിന്ന് 60 മണിക്കൂർ കഴിഞ്ഞതിനുശേഷമാണ് അഭിനന്ദൻ തിരിച്ചെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
