ജമ്മു: ജമ്മു കശ്മീരിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. വാറന്‍റ് ഒാഫീസറായ ഇന്ദർപാൽ നെയ്ൻ ആണ് ആത്മഹത്യ ചെയ്തത്. ജമ്മു കലൂച്ചക്കിലെ വ്യോമസേന സ്റ്റേഷനിലാണ് സംഭവം.
സർവീസ് റിവാൾവർ ഉപയോഗിച്ച് വെടിയുതിർത്താണ് മരണമെന്ന് അധികൃതർ പറഞ്ഞു. ഉദ്യോഗസ്ഥന്‍റെ മരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് വ്യോമസേന അറിയിച്ചു.