Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത്​ ഷാ ചമഞ്ഞ്​...

അമിത്​ ഷാ ചമഞ്ഞ്​ ഗവർണർക്ക്​ ഫോൺ ചെയ്​ത വ്യോമസേന​ ഉദ്യോഗസ്ഥനും സുഹൃത്തും പിടിയിൽ

text_fields
bookmark_border
Chandresh-Kumar-Shukla-and-Kuldeep-Baghela
cancel

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായാണെന്ന്​ പറഞ്ഞ്​ മധ്യപ്രദേശ്​ ഗവർണർ ലാൽജി ടണ്ടന്​ ഫോൺ ചെയ്​ത വ ്യോമസേന​ ഉദ്യോഗസ്ഥനും ആഭ്യന്തര മന്ത്രിയുടെ പി.എ ചമഞ്ഞ സുഹൃത്തും അറസ്​റ്റിൽ. വ്യോമസേന​ വിങ്​ കമാൻഡർ കുൽദീപ ്​ ബഖേലയേയും സുഹൃത്തും ഡോക്​ടറുമായ ചന്ദ്രേഷ്​ കുമാർ ശുക്ലയേയുമാണ്​ മധ്യ​പ്രദേശ്​ സ്​പെഷ്യൽ ടാസ്​ക്​ ഫോഴ്​സ്​ അറസ്​റ്റ്​ ചെയ്​തത്​.

ചന്ദ്രേഷ്​ കുമാറിനെ ജബൽപൂരിലുള്ള മധ്യപ്രദേശ്​ മെഡിക്കൽ സയൻസ്​ സർവകലാശാല(എം.പി.എം.എസ്​.യു)യുടെ ​ൈവസ്​ ചാൻസലറായി നിയമിക്കാൻ അമിത്​ ഷാ ആണെന്ന്​ പറഞ്ഞ്​ ഗവർണറെ ഫോൺ ചെയ്​ത്​ ശിപാർശ​ ചെയ്യുകയായിരുന്നു​. അമിത്​ ഷായുടെ പേഴ്​സണൽ അസിസ്​റ്റൻറ്​ ആണെന്ന്​ പറഞ്ഞ്​ ആദ്യം​ ഫോണിൽ സംസാരിച്ചത്​​ ചന്ദ്രേഷ്​ കുമാർ ആയിരുന്നു​. വ്യോമസേനയുടെ ഡൽഹി ആസ്ഥാനത്ത്​ നിയമിതനായ വ്യക്തിയാണ്​ കുൽദീപ്​ ബഖേല. അദ്ദേഹം നേരത്തേ മൂന്ന്​ വർഷത്തോളം മധ്യപ്രദേശ്​ മുൻ ഗവർണർ രാംനരേഷ്​ യാദവിൻെറ ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഭോപാലിൽ ദന്ത ഡോക്​ടറാണ്​ ചന്ദ്രേഷ്​ കുമാർ ശുക്ല.

എം.പി.എം.എസ്​.യു വൈസ്​ ചാൻസലർ പദവി സ്വപ്​നം കണ്ട ചന്ദ്രേഷ്​ കുമാർ ഇൗ പദവിയിലേക്ക് നിയമന നടപടികൾ തുടങ്ങിയപ്പോൾ​ അപേക്ഷ അയച്ചിരുന്നു. തൻെറ ആഗ്രഹം അദ്ദേഹം സുഹൃത്തായ കുൽദീപ്​ ബഖേലയോട്​ പങ്കുവെച്ചു. മുതിർന്ന നേതാക്കൾ ആരെങ്കിലും ശിപാർശ ചെയ്​താൽ കാര്യം നടക്കുമെന്നും പറഞ്ഞു. തുടർന്നാണ്​ ഇരുവരും ചേർന്ന്​ അമിത്​ ഷാ ആണെന്ന് ഗവർണറെ​ തെറ്റിദ്ധരിപ്പിച്ച്​ കാ​ര്യം സാധിക്കാൻ ശ്രമം നടത്തിയതെന്ന്​ ടാസ്​ക്​ ഫോഴ്​സ്​ എ.ഡി.ജി അശോക്​ അവാസ്​തി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmalayalam newsindia newsIAF OfficerPosing As Amit Shah
News Summary - IAF Officer Arrested For Posing As Amit Shah On Phone In Madhya Pradesh -india news
Next Story