Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുദ്​ഗാമിൽ വ്യോമസേന...

ബുദ്​ഗാമിൽ വ്യോമസേന കോപ്​ടർ തകർത്തത്​ ഇന്ത്യൻ മിസൈലെന്ന്​ അന്വേഷണ റിപ്പോർട്ട്​

text_fields
bookmark_border
IAF-chopper-collapse-230819.jpg
cancel

ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ ന​ട​ന്ന ഇ​ന്ത്യ-​പാ​ക്​ വ്യോ​മ​സേ​ന സം​ഘ​ർ​ഷ​ത ്തി​നു​പി​ന്നാ​ലെ, ജ​മ്മു-​ക​ശ്​​മീ​രി​ലെ ബു​ദ്​​ഗാ​മി​ൽ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ എം.​ഐ-17 കോ​പ്​​ട​ർ ത ​ക​ർ​ത്ത​ത്​ ഇ​ന്ത്യ​ൻ മി​സൈ​ൽ. സം​ഭ​വ​ത്തി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക ്ത​മാ​യ​തെ​ന്ന്​ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഇ​തി​ൽ നാ​ല്​ ഓ​ഫി​സ​ർ​മാ​ർ കു​റ്റ​ക്കാ​രാ​ണ്. ഫെ​ബ്രു​വ​രി 27ന്​ ​കോ​പ്​​ട​ർ ത​ക​ർ​ന്ന്​ ആ​റ്​ സൈ​നി​ക​രും ഒ​രു സി​വി​ലി​യ​നും​ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പ്ര​തി​സ്​​ഥാ​ന​ത്തു​ള്ള​വ​രി​ൽ ഒ​രാ​ൾ ഗ്രൂ​പ്​​ ക്യാ​പ്​​റ്റ​നാ​ണ്. ഇ​വ​ർ​ക്ക്​ ക​ടു​ത്ത ശി​ക്ഷ കി​ട്ടു​മെ​ന്നാ​ണ്​ ഉ​ന്ന​ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച്​ വ്യോ​മ​സേ​ന​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം വ​ന്നി​ട്ടി​ല്ല. കോ​പ്​​ട​ർ ത​ക​ർ​ന്ന ശേ​ഷം വ്യോ​മ​സേ​ന, എ​യ​ർ ക​മ​ഡോ​ർ റാ​ങ്ക്​ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നാ​യി മേ​യി​ൽ ശ്രീ​ന​ഗ​ർ ബേ​​സി​ലെ ക​മാ​ൻ​ഡി​ങ്​ എ​യ​ർ ഓ​ഫി​സ​റെ മാ​റ്റി​യി​രു​ന്നു. കോ​പ്​​ട​റി​ലെ ഐ.​എ​ഫ്.​എ​ഫ്​ സം​വി​ധാ​നം (വി​മാ​ന​മോ കോ​പ്ട​റോ ശ​ത്രു​വി​​​േ​ൻ​റ​തോ മി​ത്ര​​ത്തി​​േ​ൻ​റ​തോ എ​ന്ന്​ പ്ര​തി​രോ​ധ റ​ഡാ​റു​ക​ൾ​ക്ക്​ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​നം) സ്വി​ച്ച്​ ​ഓ​ഫ്​ ചെ​യ്​​ത അ​വ​സ്​​ഥ​യി​ലാ​യി​രു​ന്നു​െ​വ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

ക​ര​യി​ലി​രു​ന്ന്​ നി​ർ​ദേ​ശം ന​ൽ​കു​ന്ന​വ​രും കോ​പ്​​ട​റി​ലു​ള്ള​വ​രും ത​മ്മി​ലെ ആ​ശ​യ​വി​നി​മ​യ​ത്തി​ൽ ഗു​രു​ത​ര പി​ഴ​വു​ക​ളു​ണ്ടാ​യ​താ​യും ക​ണ്ടെ​ത്തി. ഭൂ​ത​ല-​വ്യോ​മ മി​സൈ​ൽ ​കോ​പ്​​ട​റി​ൽ ത​ട്ടി​യ സ​യ​മ​ത്ത്​ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​നം നി​യ​ന്ത്രി​ച്ച വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ വ​ഹി​ച്ച പ​ങ്ക്​ സം​ബ​ന്ധി​ച്ച്​ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ്​ ന​ട​ന്ന​ത്. ഈ ​റി​പ്പോ​ർ​ട്ട്​ അ​ടി​സ്​​ഥാ​ന​മാ​ക്കി വ്യോ​മ​സേ​ന ശി​ക്ഷ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ചു​മ​ത്തു​മെ​ന്ന്​ റി​പ്പോ​ർ​ട്ടു​ണ്ട്.

പാ​കി​സ്​​താ​നി​ലെ ബാ​ലാ​കോ​ട്ടി​ലു​ള്ള ഭീ​ക​ര ക്യാ​മ്പു​ക​ൾ​ക്കു​നേ​രെ ഇ​ന്ത്യ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന്​ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ്​ ബു​ദ്​​ഗാ​മി​ൽ കോ​പ്​​ട​ർ ത​ക​ർ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgammalayalam newsindia newsiaf chopper
News Summary - IAF missile brought down Mi-17 aircraft in Budgam, says prob
Next Story