Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിൽ മിഗ്​-29...

പഞ്ചാബിൽ മിഗ്​-29 ജെറ്റ്​ വിമാനം തകർന്നുവീണു

text_fields
bookmark_border
പഞ്ചാബിൽ മിഗ്​-29 ജെറ്റ്​ വിമാനം തകർന്നുവീണു
cancel

ചണ്ഡീഗഡ്​: പഞ്ചാബിലെ ഹോഷിയാർപൂരിൽ വ്യോമസേനയുടെ മിഗ്​ 29 ജെറ്റ്​വിമാനം തകർന്നുവീണു പൈലറ്റ്​ സാഹസികമായി രക്ഷപ്പെട്ടു. 

പരിശീലന പറക്കലിനിടെ ചുഹാൻപുരിലെ കൃഷിയിടത്തിലേക്ക്​​ ജെറ്റ്​ വിമാനം തകർന്നുവീഴുകയായിരുന്നു​. രാവിലെ 10.30 ഓടെ ജലന്ധർ എയർ ബേസിൽ നിന്നും പരിശീലനത്തിനായി പറന്നുയർന്ന മിഗ്​ വിമാനമാണ്​ തകർന്നത്​. വിമാനത്തി​​​െൻറ നിയന്ത്രണം നഷ്​ടമായതോടെ പാരച്യൂട്ട്​ ഉപയോഗിച്ച്​ പുറത്തേക്ക്​ ചാടിയ പൈലറ്റിനെ വ്യോമസേനാ ഹെലികോപ്​ടറിലെത്തി രക്ഷപ്പെടുത്തി. 

വിമാനം വീണത്​ ജനവാസ മേഖലയിൽ അല്ലാത്തതിനാൽ മറ്റ്​ അപായങ്ങളില്ല. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്ന്​ വ്യോമസേന അധികൃതർ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fighter jetmig 29india newsair clash
News Summary - IAF Mig-29 fighter jet crashes in Punjab, pilot safe - India news
Next Story