Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേദാർനാഥിൽ...

കേദാർനാഥിൽ വ്യോമസേനയു​െട ഹെലികോപ്​റ്റർ തകർന്നു വീണു; ആറ്​ പേർക്ക്​ പരിക്ക്​

text_fields
bookmark_border
കേദാർനാഥിൽ വ്യോമസേനയു​െട ഹെലികോപ്​റ്റർ തകർന്നു വീണു; ആറ്​ പേർക്ക്​ പരിക്ക്​
cancel

ലക്​​നോ: ഉത്തർ പ്രദേശിലെ​ കേദാർ നാഥിൽ വ്യോമസേനയുടെ വിമാനം തകർന്ന്​ വീണ്​ രണ്ടു ​ൈപലറ്റുമാർ​ ഉൾപ്പെടെ ആറ്​ പേർക്ക്​ പരിക്കേറ്റു. കേദാർ നാഥിൽ വിമാനം ലാൻഡ്​ ചെയ്യുന്നതിനി​െടയാണ്​ അപകടമുണ്ടായത്​. വ്യോമസേനയുടെ Mi-17 ആണ്​ തകർന്നു വീണത്​. 

ലോകത്തെ തന്നെ അത്യന്താധുനിക സൈനിക ഹെലികോപ്​റ്ററുകളിലൊന്നാണ്​ വ്യോമസേനയു​െട Mi-17. നിർമാണ സാമഗ്രികളായിരുന്നു കോപ്​റ്ററിലുണ്ടായിരുന്നത്​. 

കോപ്​റ്റർ തകർന്നതി​​​െൻറ കാരണം വ്യക്​തമല്ല. സംഭവത്തിൽ ​അന്വേഷണ​ം ആരംഭിച്ചിട്ടുണ്ട്​. അപകടം പറ്റിയ ആറുപേർക്കും ചെറിയ പരിക്കുകളാണുള്ളതെന്നും എല്ലാവരും സുരക്ഷിതരാണെന്നും രുദ്രപ്രയാഗ്​ ജില്ലാ അധികൃതർ അറിയിച്ചു. 

Show Full Article
TAGS:military chopper crashIAFMi-17KedarnathIndia Newsmalayalam news
News Summary - IAF Mi-17 chopper crashes in Kedarnath, 6 injured - India News
Next Story