Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പൗരത്വ ഭേദഗതി ബംഗാളിൽ നടപ്പാക്കുന്നത്​ ഞാനൊന്ന്​ കാണ​ട്ടെ’ -മമത

text_fields
bookmark_border
‘പൗരത്വ ഭേദഗതി ബംഗാളിൽ നടപ്പാക്കുന്നത്​ ഞാനൊന്ന്​ കാണ​ട്ടെ’ -മമത
cancel

കൊൽക്കത്ത: കേന്ദ്ര സർക്കാറിനു​ം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാ ക്കുമെതിരെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്ര സർക്കാർ രാജ്യത്ത്​ സർവ നാശമാണ്​ വിതക്കുന്നതെന്ന്​ മമത പറഞ്ഞു. ബുധനാഴ്​ച പൗരത്വ ​േഭദഗതി നിയമത്തിനെതിരെ കൊൽക്കത്തയിൽനടന്ന റാലിയിലാണ്​ മമത ആഞ്ഞടിച്ചത്​.

‘‘ നിങ്ങൾ(അമിത്​ ഷാ) വെറും ബി.ജെ.പി നേതാവ്​ മാത്രമല്ല, രാജ്യത്തി​​െൻറ ആഭ്യന്തര മന്ത്രിയാണ്​​. നിങ്ങൾ ‘സബ്​ കെ സാത്​ സബ് ​കെ വികാസ്​’ അല്ല, പകരം ‘സബ്​ കെ സാത്​ സർവനാശ്​’ ആണ്​ നടപ്പാക്കുന്നത്​. പൗരത്വ ഭേഗഗതി നിയമവും ദേശീയ പൗരത്വ പട്ടികയും പിൻവലിക്കണം. അല്ലെങ്കിൽ നിങ്ങൾ അത്​ ഇവിടെ എങ്ങനെ നടപ്പാക്കുമെന്ന്​ ഞാനൊന്ന്​ കാണ​ട്ടെ’’ -മമത പറഞ്ഞു.

പൗരത്വ ഭേഗഗതി നിയമത്തെ തുടർന്ന്​ രാജ്യം കത്തിയെരിയില്ലെന്ന്​ ഉറപ്പു വരുത്താൻ താൻ അമിത്​ ഷായോട്​ ആവശ്യപ്പെടുകയാണ്​. പൗരത്വ ഭേഗഗതി നിയമവും ദേശീയ പൗരത്വ പട്ടികയും ഒരേ നാണയത്തി​​െൻറ രണ്ട്​ വശങ്ങളാണ്​. ഇത്​ ഒരാളുടേയും പൗരത്വത്തെ റദ്ദ്​ ചെയ്യില്ലെന്ന്​ അവർ കള്ളം പറയുകയാണ്​. എന്നാൽ ഞങ്ങൾക്കിത്​​ മനസ്സിലാവുന്നില്ല. നിങ്ങൾ പാറയാണെന്ന്​ കരുതുന്നുവെങ്കിൽ ഞങ്ങൾ എലികളാണ്​. ഞങ്ങൾ നിങ്ങളെ കടിച്ച്​ കഷണങ്ങളാക്കും അതുകൊണ്ട്​ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും മമത പറഞ്ഞു.

ആഭ്യന്തര മന്ത്രി പറയുന്നതനുസരിച്ച്​ ആധാർ പൗരത്വ രേഖയല്ലെങ്കിൽ എന്തിനാണ്​ അത്​ ക്ഷേമ പദ്ധതികൾക്കും ബാങ്കിങ്​ സംവിധാനങ്ങൾക്കുമൊപ്പം കൂട്ടിച്ചേർത്തത്​.​​? അവർക്ക്​ ഈ രാജ്യത്തെ മുഴുവൻ ഒരു തടവറയിലേക്ക്​ എത്തിക്കുകയാണ്​ വേണ്ടത്​. അത്​ സംഭവിക്കാൻ തങ്ങൾ അനുവദിക്കില്ലെന്നും സൂര്യനും ചന്ദ്രനും നിലനിൽക്കുന്നിടത്തോളം കാലം തങ്ങളുടെ പോരാട്ടം തുടരുമെന്നും മമത പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - I will see how you implement CAA here; Mamata Banerjee To Amit Shah -india news
Next Story