കങ്കണ ചോദിക്കുന്നു 1947ൽ ഏത് യുദ്ധമാണ് നടന്നത്; മറുപടി തന്നാൽ പത്മശ്രീ തിരികെ നൽകും
text_fieldsന്യൂഡൽഹി: വിവാദ പരാമർശത്തിൽ കൂടുതൽ വിശദീകരണവുമായി കങ്കണ റണാവത്ത്. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ തന്നെ എല്ലാം വിശദീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനെതിരായ ആദ്യത്തെ സംഘടിതമായ പോരാട്ടം നടന്നത് 1857ലാണ്. അതിനൊപ്പം സുഭാഷ് ചന്ദ്രബോസ്, റാണി ലക്ഷ്മിഭായ്്, വീർസവർക്കർ എന്നിവരുടെ ത്യാഗങ്ങളുമുണ്ട്.
1857ൽ എന്ത് സംഭവിച്ചുവെന്ന് തനിക്കറിയാം. എന്നാൽ, 1947ൽ ഏത് യുദ്ധമാണ് നടന്നത്. അത് എന്‍റെ അറിവിലേക്ക് ആരെങ്കിലും കൊണ്ടു വരികയാണെങ്കിൽ പത്മശ്രീ തിരിച്ച് നൽകാനും മാപ്പ് പറയാനും തയാറാണ്. അതിനായി ആരെങ്കിലും തന്നെ സഹായിക്കണമെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറീസിൽ കങ്കണ ആവശ്യപ്പെട്ടു. ഇതിനൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളെ കുറിച്ച് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത തീവ്രനിലപാടുള്ള നേതാക്കളുടെ പ്രസ്താവനകളും കങ്കണ പങ്കുവെച്ചിട്ടുണ്ട്.
2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷമാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം കിട്ടിയതെന്ന വിവാദ പ്രസ്താവനയാണ് കങ്കണ നടത്തിയത്. 1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ലായിരുന്നു. അത് വെറും ഭിക്ഷമാത്രമായിരുന്നുവെന്നാണ് കങ്കണയുടെ പരാമർശം. ബ്രിട്ടീഷുകാരുടെ തുടർച്ചയായിരുന്നു കോൺഗ്രസ് ഭരണമെന്നും കങ്കണ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

