Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ്-ശിവസേന സഖ്യം ബാബരി മസ്ജിദ് പോലെ; പൊളിക്കുംവരെ വിശ്രമമില്ല -ദേവേന്ദ്ര ഫഡ്‌നാവിസ്

text_fields
bookmark_border
കോൺഗ്രസ്-ശിവസേന സഖ്യം ബാബരി മസ്ജിദ് പോലെ; പൊളിക്കുംവരെ വിശ്രമമില്ല -ദേവേന്ദ്ര ഫഡ്‌നാവിസ്
cancel
Listen to this Article

മുംബൈ: കോൺഗ്രസ്-ശിവസേന സഖ്യമായ മഹാ വികാസ് അഘാഡി (എം‌.വി‌.എ) സർക്കാർ ബാബരി മസ്ജിദിന്റെ ഘടനയിലുള്ളതാണെന്നും അതിനെ താഴെയിറക്കുന്നതുവരെ വിശ്രമിക്കില്ലെന്നും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. 'ബാബരി മസ്ജിദി​ന്റെ ഘടനയിലുള്ള നിങ്ങളുടെ അധികാരത്തെ താഴെയിറക്കുന്നതുവരെ ഞാൻ വിശ്രമിക്കില്ല' -ഫഡ്‌നാവിസ് പറഞ്ഞു. മുംബൈയിലെ പാർട്ടിയുടെ മഹാസങ്കൽപ് സഭയിൽ ഫഡ്‌നാവിസ് ബി.ജെ.പി പ്രവർത്തകർക്കൊപ്പം ഹനുമാൻ ചാലിസ ആലപിച്ചു.

'ഞങ്ങൾ വെറുതെ ഹനുമാൻ ചാലിസ ജപിച്ചു. തന്റെ മകന്റെ ഭരണകാലത്ത് ഹനുമാൻ ചാലിസ വായിക്കുന്നത് രാജ്യദ്രോഹമാണെന്നും ഔറംഗസീബിന്റെ ശവകുടീരം സന്ദർശിക്കുന്നത് മര്യാദയായിരിക്കുമെന്നും ബാലാസാഹെബ് താക്കറെ എപ്പോഴെങ്കിലും ചിന്തിച്ചിരിക്കുമോ?' -ഫഡ്‌നാവിസ് പറഞ്ഞു. ഉദ്ധവ് താക്കറെയുടെ റാലിയെ "ചിരി പരിപാടി" എന്നാണ് ഫഡ്‌നാവിസ് വിശേഷിപ്പിച്ചത്.

ആൾ ഇന്ത്യ മജ്‌ലിസെ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) തലവൻ അസദുദ്ദീൻ ഉവൈസിക്കെതിരെയും ഫഡ്നാവിസ് കടന്നാക്രമണം നടത്തി. "അസദുദ്ദീൻ ഉവൈസി പോയി ഔറംഗസീബിന്റെ ശവകുടീരത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നു. അത് കാണുമ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നു. കേൾക്കൂ ഉവൈസി, ഔറംഗസീബിന്റെ വ്യക്തിത്വമറിഞ്ഞാൽ ഒരു നായ പോലും അവിടെ മൂത്രമൊഴിക്കില്ല. ഹിന്ദുസ്ഥാനിൽ കാവി വാഴും' -അയാൾ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - I will not rest till I bring down the Babri-like structure of your power -Devendra Fadnavis
Next Story