Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Deep Sidhu
cancel
Homechevron_rightNewschevron_rightIndiachevron_rightഉടൻ സിംഘു...

ഉടൻ സിംഘു അതിർത്തിയിലെത്തും -ചെ​േങ്കാട്ട സംഘർഷ കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദീപ്​ സിദ്ദു

text_fields
bookmark_border

ന്യൂഡൽഹി: കർഷക പ്രക്ഷോഭം നടക്കുന്ന സിംഘു അതിർത്തിയിൽ ഉടനെത്തുമെന്നും ഈ പോരാട്ടം നിലനിൽപ്പിന്​ വേണ്ടിയാണെന്നു​ം പഞ്ചാബി നടൻ ദീപ്​ സിദ്ദു. റിപ്പബ്ലിക്​ ദിനത്തിലെ ചെ​ങ്കോട്ട സംഘർഷ കേസിൽ ജാമ്യം ലഭിച്ചതിന്​ ശേഷം പഞ്ചാബിലെ സുവർണ ക്ഷേത്രം സന്ദർശിച്ച്​ സംസാരിക്കുകയായിരുന്നു നടൻ.

'ഞാൻ ഉടൻ സിംഘു അതിർത്തിയിലെത്തും. അത്​ നമ്മുടെ നിലനിൽപ്പിന്‍റെ പോരാട്ടമാണ്​. ഞാൻ അറസ്റ്റിലായപ്പോൾ നിരവധിപേർ എനിക്കെതിരായി. ഇപ്പോൾ നിരവധിപേർ എനിക്കുവേണ്ടി സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്​തു. സണ്ണി ഡിയോൾ എനിക്കൊപ്പം നിന്നില്ല. ഗുരുദാസ്​പുർ തെരഞ്ഞെടുപ്പിൽ ഞാൻ അദ്ദേഹത്തിന്​ വേണ്ടി പ്രചാരണം നടത്തിയിരുന്നു. പ​േക്ഷ ഇപ്പോൾ അദ്ദേഹവുമായി എനിക്ക്​ യാതൊരു ബന്ധമില്ല' -ദീപ്​ സിദ്ദു പറഞ്ഞു.

പഞ്ചാബിലെ യഥാർഥ പ്രശ്​നങ്ങളെക്കുറിച്ച്​ സംസാരിക്കാൻ ഒരു രാഷ്​ട്രീയ ഇടം വേണം. പ്രാദേശിക നേതൃത്വം വേണം. ഞങ്ങളുടെ പ്രശ്​നങ്ങൾ ഉയർത്തിക്കാട്ടുന്ന പ്രാദേശിക പാർട്ടി വേണം' -രാഷ്​ട്രീയ പ്രവേശനത്തേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ മറുപടിയായി ദീപ്​ സിദ്ദു പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയിലാണ്​ ദീപ്​ സിദ്ദു അറസ്​റ്റിലാകുന്നത്​. ചെ​ങ്കോട്ട സംഘർഷം കഴിഞ്ഞ്​ 13 ദിവസത്തോളം ഒളിവിൽ കഴിഞ്ഞതിന്​ ശേഷമായിരുന്നു അറസ്റ്റ്​. കർഷക റാലിക്കിടെ ചെ​ങ്കോട്ടയിൽ കടന്ന ദീപ്​ സിദ്ദുവും സംഘവും പതാക ഉയർത്തിയത്​ വിവാദമായിരുന്നു. ചെ​ങ്കോട്ടയിലുണ്ടായ സംഘർഷങ്ങൾക്ക്​ പിന്നിൽ ദീപ്​ സിദ്ദുവാണെന്ന്​ കർഷക ​േനതാക്കൾ ആരോപിച്ചിരുന്നു. സിദ്ദുവിന്​ ബി.ജെ.പിയുമായി ബന്ധമുണ്ടെന്നും കർഷക സമരത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും കർഷക നേതാക്കൾ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deep SidhuSinghu borderFarm Laws
News Summary - I will go to Singhu border soon, says Deep Sidhu
Next Story