Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെണ്ണൊരുത്തിയെ...

പെണ്ണൊരുത്തിയെ ഒത്തുകിട്ടിയാൽ കല്യാണം -രാഹുൽ

text_fields
bookmark_border
rahul gandhi 908096
cancel

ന്യൂ​ഡ​ൽ​ഹി: സ്​​നേ​ഹ​വും വി​വേ​ക​വും ഒ​ത്തി​ണ​ങ്ങി​യ ഒ​രു യു​വ​തി ഒ​പ്പം​വ​രു​ന്ന കാ​ല​ത്ത്​ ത​ന്‍റെ വി​വാ​ഹം ന​ട​ക്കു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി. കേ​ളി ടേ​ൽ​സി​ലെ യൂ​ട്യൂ​ബ​റാ​യ കാ​മി​ല ജാ​നി​ക്ക്​ രാ​ഷ്ട്രീ​യം ഒ​ഴി​വാ​ക്കി വ്യ​ക്​​തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ 52കാ​ര​നാ​യ രാ​ഹു​ൽ മ​ന​സ്സു തു​റ​ന്ന​ത്. മാ​താ​പി​താ​ക്ക​ളു​ടേ​ത്​ ശ​രി​ക്കു​മൊ​രു പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ട്, ത​ന്‍റെ വി​വാ​ഹ കാ​ര്യ​ത്തി​ൽ ക​ട​മ്പ ഉ​യ​ർ​ന്ന​താ​ണ്. സ്​​നേ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന പെ​ണ്ണ്​ വ​ര​ട്ടെ -രാ​ഹു​ൽ പ​റ​ഞ്ഞു.

ഞാ​ൻ സ​ങ്ക​ര​യി​നം

ക​ശ്മീ​രി പ​ണ്ഡി​റ്റ്​ കു​ടും​ബ​മാ​ണ്​ ത​ന്‍റേ​ത്. അ​വി​ടെ നി​ന്ന്​ അ​ല​ഹ​ബാ​ദി​ലെ​ത്തി. മു​ത്ത​ച്ഛ​ൻ (ഫി​റോ​സ്​ ഗാ​ന്ധി) പാ​ഴ്​​സി​യാ​യി​രു​ന്നു. അ​തു​കൊ​ണ്ട്​ ഞാ​ൻ പൂ​ർ​ണ​മാ​യും സ​ങ്ക​രം.

ഭ​ക്ഷ​ണ​മേ​തു​മാ​കാം; ച​ക്ക വേ​ണ്ട

രാ​വി​ലെ ഒ​രു ക​പ്പ്​ കാ​പ്പി ഇ​ഷ്ടം. ല​ഘു​ഭ​ക്ഷ​ണ​ക്കാ​ര​ന​ല്ല. പ​ക്ഷേ, ച​ക്ക ഇ​ഷ്ട​മ​ല്ല; മ​ട്ട​റും. നോ​ൺ-​വെ​ജി​റ്റേ​റി​യ​ൻ ഇ​ഷ്ടം. മ​ട്ട​ൻ, ചി​ക്ക​ൻ, മീ​ൻ -എ​ല്ലാം ഓ​കെ. നാ​ട​ൻ ഭ​ക്ഷ​ണ​മാ​ണ്​ പൊ​തു​വെ ഇ​ഷ്ടം. ഭ​ക്ഷ​ണം നി​യ​ന്ത്രി​ക്കാ​റു​ണ്ട്. കൂ​ടു​ത​ൽ മ​ധു​രം ക​ഴി​ക്കാ​റി​ല്ല. ഐ​സ്​ ക്രീം ​ഇ​ഷ്ട​മാ​ണ്.

സൈ​ക്കി​ൾ സ​വാ​രി പെ​രു​ത്ത്​ ഇ​ഷ്ടം

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ഒ​രു​പാ​ടു ദൂ​ര​ത്തേ​ക്ക്​ സൈ​ക്കി​ൾ സ​വാ​രി പോ​കു​മാ​യി​രു​ന്നു. യൂ​റോ​പ്പി​ലു​ള്ള​പ്പോ​ൾ, ഇ​റ്റ​ലി​യി​ൽ ത​ല​ങ്ങും വി​ല​ങ്ങും സൈ​ക്കി​ളി​ൽ പോ​യി​ട്ടു​ണ്ട്. സൈ​ക്കി​ൾ സ​വാ​രി പെ​രു​ത്ത്​ ഇ​ഷ്ടം. ​ആ​യോ​ധ​ന ക​ല​യും ഇ​ഷ്ടം. ജ​പ്പാ​ന്‍റെ ‘ഐ​കി​ഡോ’​യി​ൽ ബ്ലാ​ക്​ ബെ​ൽ​റ്റു​ണ്ട്. ഡൈ​വി​ങ്​ -അ​ത്​ കേ​ര​ള​ത്തി​ൽ എ​ത്തി​യ​പ്പോ​ഴും ചെ​യ്തി​ട്ടു​ണ്ട്.

വി​ദ്യാ​ഭ്യാ​സം, ത​ട​വു ജീ​വി​തം

ഡാ​ഡി​യും ഡാ​ഡി​യു​ടെ അ​മ്മ​യും കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ട​വു ജീ​വി​തം പോ​ലെ​യാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ കാ​ലം. ഡാ​ഡി​യു​ടെ അ​മ്മ മ​രി​ച്ച​തോ​ടെ സ്കൂ​ളി​ൽ പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. മു​ത്ത​ശ്ശി​യു​ടെ മ​ര​ണം വ​രെ ബോ​ർ​ഡി​ങ്​ സ്കൂ​ളി​ൽ പോ​യി. സെ​ന്‍റ്​ സ്റ്റീ​ഫ​ൻ​സി​ൽ ഹി​സ്റ്റ​റി പ​ഠി​ച്ചു. പി​ന്നെ ഹാ​ർ​വ​ഡ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ്. ഫ്ലോ​റി​ഡ​യി​ലെ റോ​ളി​ൻ​സ്​ കോ​ള​ജി​ൽ പോ​യി ഇ​ക്ക​ണോ​മി​ക്​​സ്​. കാം​ബ്രി​ജ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ​നി​ന്ന്​ ​ഡെ​വ​ല്പ്​​മെ​ന്‍റ്​ ഇ​ക്ക​ണോ​മി​ക്സി​ൽ മാ​സ്​​റ്റേ​ഴ്​​സ്.

ആ​ദ്യ ശ​മ്പ​ളം 3,000 പൗ​ണ്ട്​

24-25 വ​യ​സ്സു​ള്ള​പ്പോ​ഴാ​ണ്​ ആ​ദ്യം പ​ണി​യെ​ടു​ത്ത​തി​ന്‍റെ കൂ​ലി കി​ട്ടി​യ​ത്. ല​ണ്ട​നി​ലെ ഒ​രു ക​ൺ​സ​ൾ​ട്ടി​ങ്​ ക​മ്പ​നി​യി​ൽ നി​ന്ന്​ 3,000 പൗ​ണ്ട്.

ഭാ​ര​ത്​ ജോ​ഡോ യാ​ത്ര

ത​പ​സ്യ ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന്‍റെ പ്ര​ധാ​ന​മാ​യൊ​രു ഭാ​ഗ​മാ​ണ്. സ്വ​യം മ​ന​സ്സി​ലാ​ക്കാ​നും മ​റ്റു​ള്ള​വ​രെ മ​ന​സ്സി​ലാ​ക്കാ​നും അ​തി​ലൂ​ടെ ക​ഴി​യും. അ​തും ഈ ​യാ​ത്ര​ക്കു പി​ന്നി​ലെ മ​റ്റൊ​രു ചി​ന്ത​യാ​ണ്. ത​നി​ക്കൊ​പ്പം ഈ ​ത​പ​സ്യ​യി​ൽ ഒ​രു​പാ​ട്​ ആ​ളു​ക​ളു​ണ്ട്. ഒ​റ്റ​ക്ക​ല്ല.

പ്ര​ധാ​ന​മ​ന്ത്രി​യാ​യാ​ൽ?

വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം മാ​റ്റും. ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളെ സ​ഹാ​യി​ക്കും. ക​ർ​ഷ​ക​രും ​തൊ​ഴി​ലി​ല്ലാ​ത്ത ചെ​റു​പ്പ​ക്കാ​ര​ട​ക്കം, വി​ഷ​മ​സ്ഥി​തി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - "I Will Get Married When...": Rahul Gandhi Replies To Question
Next Story