Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നന്ദിഗ്രാമിൽ മമതയെ അരലക്ഷം വോട്ടുകൾക്ക്​ തോൽപ്പിച്ചില്ലെങ്കിൽ രാഷ്​ട്രീയം ഉപേക്ഷിക്കും -​ സുവേന്ദു അധികാരി
cancel
Homechevron_rightNewschevron_rightIndiachevron_rightനന്ദിഗ്രാമിൽ മമതയെ...

നന്ദിഗ്രാമിൽ മമതയെ അരലക്ഷം വോട്ടുകൾക്ക്​ തോൽപ്പിച്ചില്ലെങ്കിൽ രാഷ്​ട്രീയം ഉപേക്ഷിക്കും -​ സുവേന്ദു അധികാരി

text_fields
bookmark_border

മേയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂലിൽനിന്ന്​ ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെ മണ്ഡലമായ നന്ദിഗ്രാമിൽ വെച്ച്​ ജനവിധി തേടുമെന്ന്​ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന്​ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മമതയെ വെല്ലുവിളിച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​ സുവേന്ദു അധികാരി. പാർട്ടി തന്നെ നന്ദിഗ്രാമിൽ മത്സരിപ്പിക്കുകയാണെങ്കിൽ മമതയെ 50000 വോട്ടുകൾക്ക്​ പരാജയപ്പെടുത്തുമെന്നും അല്ലെങ്കിൽ രാഷ്​ട്രീയം ഉപേക്ഷിക്കുമെന്നും​ അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ്​ ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയല്ലെന്നും കമ്പനിയായി മാറിയെന്നും അധികാരി ആരോപിച്ചു.

മമതയും മരുമകൻ അഭിഷേകും സ്വേച്ഛാധിപത്യം നടത്തുന്ന​ ടിഎംസിയിൽ നിന്ന്​ വിഭിന്നമായി ബി.ജെ.പിയിൽ സ്ഥാനാർത്ഥികളെ ചർച്ചയ്ക്ക് ശേഷം മാത്രമായിരിക്കും തീരുമാനിക്കുകയെന്നും പാർട്ടി സ്ഥാനാർത്ഥിത്വം ആവശ്യപ്പെടണമെന്നും അധികാരി വ്യക്​തമാക്കി. 'എന്നെ അവിടെ സ്ഥാനാർഥിയാക്കുമോ എന്ന്​ എനിക്കറിയില്ല. എന്നെ മത്സരിപ്പിക്കുന്നുണ്ടോ.. എന്ന കാര്യത്തിൽ പോലും യാതൊരു അറിവുമില്ലെന്നും അദ്ദേഹം ഒരു ​റോഡ്​ ഷോയിൽ പ​െങ്കടുത്തു​കൊണ്ട്​ പറഞ്ഞു.

'തിരഞ്ഞെടുപ്പിന് മുമ്പ് മാത്രമാണ് മമത നന്ദിഗ്രാമിനെ ഓർമ്മിക്കുന്നത്​. നന്ദിഗ്രാമിലെ ജനങ്ങളുടെ വികാരംവെച്ച്​ കളിക്കുകയാണവർ. എന്നാൽ, അത്​ ഇത്തവണ ഫലം ചെയ്യില്ല. അവരുടെ പാർട്ടിയെ ജനാധിപത്യപരമായി ബംഗാൾ ഉൾക്കടലിലേക്ക്​ ജനങ്ങൾ തന്നെ വലിച്ചെറിയും. തിങ്കളാഴ്ച നന്ദിഗ്രാമിലെ തെഖാലിയിൽ നടന്ന ബാനർജിയുടെ യോഗത്തിൽ പങ്കെടുത്ത 30,000 ത്തിലധികം ആളുകൾ മറ്റ് സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവന്നവരാണെന്നും' അധികാരി അവകാശപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeNandigramSuvendu Adhikari
News Summary - I will defeat Mamata in Nandigram by 50k votes or quit politics BJPs Adhikari
Next Story