Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കും; കുടുംബാധിപത്യം തള്ളി ശരദ് പവാർ
text_fieldsbookmark_border
പുണെ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. എന്നാൽ അനന്തരവനായ അജിത് പവാറ ോ അജിത്തെൻറ മകൻ പാർഥ് പവാറോ മത്സരിക്കനുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശരദ് പവാർ കുടുംബവാഴ്ചയെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന ആരോപണങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാർഥ് പവാറോ, റോഹിത് പവാറോ, അജിത് പവാറോ ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. എന്നാൽ ശരത് പവാർ മത്സരിക്കും - അദ്ദേഹം പറഞ്ഞു. തെക്ക്-പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ മാഥ മണ്ഡലത്തിൽ നിന്നായിരിക്കും മത്സരിക്കുകയെന്നും സൂചനയുണ്ട്.
ശരദ് പവാറിെൻറ മകൾ സുപ്രിയ സുലെ നിലവിൽ ലോക്സഭാ അംഗമാണ്. അനന്തരവൻ അജിത് പവാർ എം.എൽ.എയും. അജിത്തിെൻറ മകൻ പാർഥ് മാവൽ ലോക്സഭാ സീറ്റിൽ മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
Next Story
