Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമത ലാളിത്യത്തി​െൻറ...

മമത ലാളിത്യത്തി​െൻറ ആൾരൂപമാണെന്ന്​ കരുതിയ എനിക്ക്​ തെറ്റുപറ്റി -മോദി

text_fields
bookmark_border
modi
cancel

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ലാളിത്യത്തി​​​െൻറ ആൾരൂപമാണെന്ന്​ കരുതിയ തനിക്ക്​ തെറ്റുപറ ്റിപ്പോയെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. മമത ജനവിരുദ്ധ നയങ്ങളാണ്​ സ്വീകരിക്കുന്നതെന്നും മോദി ആരോപിച് ചു. പശ്ചിമബംഗാളിലെ ബുനിയാദ്​പൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ്​ മമതക്കെതിരെ മോദി ആഞ്ഞടിച്ചത്​.

‘‘നിങ്ങളുടെ സ്​പീഡ്​ ബ്രേക്കറായ ദീദിയെ(മമത) നിങ്ങൾ വിശ്വസിച്ചു. പക്ഷെ അവർ നിങ്ങളെ വഞ്ചിച്ചു. ഇത്​ നിങ്ങളുടെ തെറ്റല്ല. മമത ലാളിത്യത്തി​​​െൻറ ആൾരൂപമാണെന്നാണ്​ പ്രധാനമന്ത്രിയാവുന്നതിന്​ മുമ്പ്​ ഞാൻ പോലും കരുതിയത്​. അവരെ കുറിച്ച്​ കൂടുതൽ അറിയാൻ സാധിച്ചു. ബംഗാളിൽ അവർ നടപ്പാക്കിയ ജനവിരുദ്ധ നയങ്ങൾകൊണ്ട്​ എ​​​െൻറ തല ലജ്ജയാൽ കുനിഞ്ഞുപോകുന്നു. എനിക്ക്​ തെറ്റുപറ്റി’’ -മോദി പറഞ്ഞു.

ബംഗാളിലെ ആദ്യ രണ്ട്​ ഘട്ടം പോളിങ്ങുകളുടെ റിപ്പോർട്ടുകൾ മമതക്ക്​ ഉറക്കമില്ലാത്ത രാവുകളാണ്​ നൽകുന്നതെന്നും മോദി കൂട്ടിച്ചേർത്തു. ആദ്യ രണ്ട്​ ഘട്ട പോളിങ്ങുകളുടെ റിപ്പോർട്ടുകൾ തനിക്ക്​ ലഭിച്ചിട്ടുണ്ട്​. മേയ്​ 23ന്​ വലിയ കാര്യങ്ങൾ നടക്കുമെന്നും ബംഗാൾ തനിക്ക്​ കൂടുതൽ കരുത്ത്​ പകരുമെന്നും മോദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMamata Banerjeemalayalam news
News Summary - I Was Wrong, It Was My Mistake': PM Modi Takes Dig at Mamata Banerjee -india news
Next Story