Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുറിവേൽക്കപ്പെട്ടു;...

മുറിവേൽക്കപ്പെട്ടു; ഗെലോട്ട്​ മോശംഭാഷ പ്രയോഗിക്കുന്നത്​ നിർത്തണമെന്ന്​ സചിൻ പൈലറ്റ്​

text_fields
bookmark_border
മുറിവേൽക്കപ്പെട്ടു; ഗെലോട്ട്​ മോശംഭാഷ പ്രയോഗിക്കുന്നത്​ നിർത്തണമെന്ന്​ സചിൻ പൈലറ്റ്​
cancel

ജയ്​പൂർ: രാഷ്ട്രീയത്തിൽ വിദ്വേഷത്തിനോ വ്യക്തിപരമായ ശത്രുതക്കോ സ്ഥാനമില്ലെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ താൻ ബഹുമാനിക്കുന്നുണ്ടെന്നും സചിൻ ​പൈലറ്റ്. ഗെലോട്ടി​െൻറ 'വിലകെട്ടവൻ', 'ഒന്നിനും കൊള്ളാത്തവൻ' തുടങ്ങിയ പ്രയോഗങ്ങൾ തന്നെ വേദനിപ്പിച്ചെന്നും അദ്ദേഹം മോശംഭാഷ ​ഉപയോഗിക്കുന്നത്​ നിർത്തണമെന്നും പൈലറ്റ്​ പറഞ്ഞു. സചിൻ പൈലറ്റ്​ സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പിയുമായി ഗൂഢാലോചന നടത്തിയെന്നും വിലകെട്ടവനാണെന്നും ഗെലോട്ട്​ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

"ഞാൻ എ​െൻറ കുടുംബത്തിൽ നിന്നുള്ള ചില മൂല്യങ്ങൾ ജീവിതത്തിലും ഉൾക്കൊണ്ടിട്ടുണ്ട്​. ആരെയെങ്കിലും അത്രമാത്രം എതിർത്താലും, അത് എൻെറ കടുത്ത ശത്രുവാണെങ്കിലും, ഒരിക്കലും അവർക്കെതിരെ മോശം ഭാഷ ഉപയോഗിച്ചിട്ടില്ല. അശോക് ഗെലോട്ട് ജി എന്നെക്കാൾ പ്രായമുള്ള വ്യക്തിയാണ്​, വ്യക്തിപരമായി ബഹുമാനിക്കുന്നു. എന്നാൽ ജോലി സംബന്ധമായതും ഭരണപരവുമായ പ്രശ്നങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേട് കണ്ടാൽ ആശങ്കകൾ ഉന്നയിക്കാൻ എനിക്ക് അവകാശമുണ്ട്." -പൈലറ്റ് പറഞ്ഞു.

താൻ വേദനിക്കപ്പെ​ട്ടെങ്കിലും അതിനോട് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. പൊതു വ്യവഹാരത്തിൽ സംഭാഷണങ്ങൾക്ക്​ മര്യാദയും ലക്ഷ്മണ രേഖയും ഉണ്ടായിരിക്കണമെന്ന് കരുതുന്നു. ത​െൻറ രാഷ്ട്രീയ ജീവിതത്തിൻെറ 20 വർഷങ്ങളിൽ ആ ലക്ഷ്മൺ രേഖയെ താൻ മറികടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരും പറയാൻ ആഗ്രഹിക്കുന്നത് പലതും ആരോപണങ്ങളായി പുറത്തുവന്ന ശേഷമാണ്​ അത്​ സത്യമാണെന്ന്​ തിരിച്ചറിയപ്പെട്ടത്​. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ത​െൻറയും മറ്റ് നിയമസഭാംഗങ്ങളുടെയും പരാതികൾ ക്ഷമയോടെ കേട്ടിട്ടുണ്ടെന്നും അവ പരിഹരിക്കുന്നതിനായി രൂപരേഖ തയ്യാറാക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈയിൽ ഗെലോട്ടിനെതിരായി രംഗത്തെത്തിയ സചിൻ പൈലറ്റ്​ രാജസ്ഥാൻ സർക്കാറി​െന പ്രസതിസന്ധിയിലാക്കിയിരുന്നു. കഴിഞ്ഞ 18 മാസമായി ഗെലോട്ടുമായി സംസാരിച്ചിട്ടില്ലെന്നും പൈലറ്റ്​ സമ്മതിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ ജൂലൈ 14 ന് പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ്​ പദവിയിൽ നിന്നും നീക്കിയിരുന്നു. പൈലറ്റിനൊപ്പം നിന്ന രണ്ട് എം.എൽ.എമാരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്​തിരുന്നു.

ത​െൻറ സർക്കാരിനെ പുറത്താക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും പൈലറ്റിനെ ബി.ജെ.പി സഹായിക്കുന്നുണ്ടെന്നുമായിരുന്നു ഗെലോട്ടി​െൻറ ആരോപണം. എന്നാൽ താൻ ബി.ജെ.പിയിൽ ചേരില്ലെന്ന് സചിൻ പൈലറ്റ് ആവർത്തിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India newsSachin pilotAshok GehlotRajasthan crisisRahul Gandhi
Next Story