മാണ്ഡ്യയിൽ ആദായനികുതി വകുപ്പ് റെയ്ഡ് തുടരുന്നു
text_fieldsബംഗളൂരു: മാണ്ഡ്യയിൽ ജെ.ഡി-എസ്, കോൺഗ്രസ് നേതാക്കളെ ലക്ഷ്യം വെച്ച് ആദായ നികുതി വകുപ ്പ് റെയ്ഡ് തുടരുന്നു. ബുധനാഴ്ച കോൺഗ്രസ് നേതാവ് ആത്മാനന്ദയുടെ വീട്ടിൽ റെയ്ഡ് നടത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച ശ്രീരംഗപട്ടണയിൽ ജെ.ഡി-എസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലും പരിശോധന നടത്തി.
കഴിഞ്ഞയാഴ്ച ജെ.ഡി-എസ് മന്ത്രിയും മാണ്ഡ്യയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ളയാളുമായ സി.എസ്. പുട്ടരാജുവിെൻറ വസതിയിലടക്കം റെയ്ഡ് നടന്നിരുന്നു. വ്യാഴാഴ്ച ശ്രീരംഗപട്ടണ കെ.ആർ.എസിലെ വൃന്ദാവൻ ഹോട്ടലിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം മാണ്ഡ്യയിലെ സ്ഥാനാർഥി നിഖിൽ ഗൗഡ താമസിച്ച മുറിയിലും പരിശോധന നടത്തിയതായാണ് വിവരം.
മൈസൂരുവിലെത്തുേമ്പാൾ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും താമസിക്കുന്ന ഹോട്ടലാണിത്. റെയ്ഡിെൻറ വിശദാംശങ്ങൾ ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
