Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right170 കോടിയുടെ സംഭാവന...

170 കോടിയുടെ സംഭാവന കേസിൽ കോൺഗ്രസിന്​ നോട്ടീസ്​

text_fields
bookmark_border
170 കോടിയുടെ സംഭാവന കേസിൽ കോൺഗ്രസിന്​ നോട്ടീസ്​
cancel

ന്യൂ​ഡ​ൽ​ഹി: ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു വ്യ​വ​സാ​യ സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ 170 കോ​ടി രൂ​പ സ്വീ​ക​രി​െ​ച്ച​ന്ന കേ​സി​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ൺ​ഗ്ര​സി​ന്​ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ നോ​ട്ടീ​സ്. 3300 കോ​ടി രൂ​പ​യു​ടെ ഹ​വാ​ല ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ ഇ​ത്ര​യും പ​ണം വ​ഴി​വി​ട്ട രീ​തി​യി​ൽ സ്വീ​ക​രി​ച്ചെ​ന്ന ആ​ദാ​യ​നി​കു​തി വ​കു​പ്പി​​െൻറ നി​ഗ​മ​നം.

ഹ​വാ​ല ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ടു​ത്ത​യി​ടെ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ ഡ​ൽ​ഹി, മും​ബൈ, ഹൈ​ദ​രാ​ബാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ റെ​യ്​​ഡ്​ ന​ട​ത്തി​യി​രു​ന്നു. ഇ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നോ​ട്ടീ​സ്. ഹൈ​ദ​രാ​ബാ​ദി​ലെ മേ​ഘ ഇ​ൻ​ഫ്രാ​സ്​​ട്ര​ക്​​ച​ർ ആ​ൻ​ഡ്​​ എ​ൻ​ജി​നീ​യ​റി​ങ്​ ക​മ്പ​നി​യാ​ണ്​ ഇ​ത്ര​യും തു​ക കോ​ൺ​ഗ്ര​സി​ന്​ ന​ൽ​കി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. ​ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​മ്പ​നി ന​ട​ത്തു​ന്നു​ണ്ട്. നോ​ട്ടീ​സ്​ കി​ട്ടി​യ​ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ അ​ഹ്​​മ​ദ്​ പ​​ട്ടേ​ൽ സ്​​ഥി​രീ​ക​രി​ച്ചു. മ​റു​പ​ടി പാ​ർ​ട്ടി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന​ധി​കൃ​ത പ​ണം വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാ​ലു കോ​ൺ​ഗ്ര​സ്​ ഭാ​ര​വാ​ഹി​ക​ളെ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ വി​ളി​പ്പ​ച്ചെ​ന്നും സൂ​ച​ന​യു​ണ്ട്.

ബി.​ജെ.​പി​യെ കു​രു​ക്കി​യ ഇ​ല​ക്​​ട​റ​ൽ ബോ​ണ്ട്​ വി​ഷ​യം ​ത​ൽ​ക്കാ​ലം കെ​ട്ട​ട​ങ്ങി നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ കോ​ൺ​ഗ്ര​സി​നെ​തി​രാ​യ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ന​ട​പ​ടി. മോ​ദി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ഇ​ല​ക്​​ട​റ​ൽ ബോ​ണ്ട്​ പ​ദ്ധ​തി പ്ര​കാ​രം വി​വി​ധ കോ​ർ​പ​റേ​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ൾ വ​ൻ​തു​ക ബി.​ജെ.​പി​ക്ക്​ ന​ൽ​കി​യെ​ന്ന ക​ണ​ക്കു​ക​ൾ ഏ​റെ വി​വാ​ദ​മു​യ​ർ​ത്തി​യി​രു​ന്നു. അ​ത്​ ഉ​യ​ർ​ത്തി​​ക്കൊ​ണ്ടു വ​ന്ന​ത്​ കോ​ൺ​ഗ്ര​സാ​ണ്. ഇ​ല​ക്​​ട​റ​ൽ ബോ​ണ്ട്​ കോ​ഴ ബോ​ണ്ടാ​ണെ​ന്നും ഇ​തി​​െൻറ ഏ​റ്റ​വും വ​ലി​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ ബി.​ജെ.​പി​യാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യ കോ​ൺ​ഗ്ര​സ്, ബോ​ണ്ടി​​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ പാ​ർ​ല​മ​െൻറി​ൽ വെ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressincome taxdonation caseIndia NewsIT Notice
News Summary - I-T issues notice to Congress for Rs 170 crore donation case - India new
Next Story