മാർച്ചിനകം രണ്ട് ലക്ഷം കോടി പിരിച്ചെടുക്കണം; ആദായ നികുതി വകുപ്പിനോട് കേന്ദ്രം
text_fieldsന്യൂഡൽഹി: 2020 മാർച്ചിനകം രണ്ട് ലക്ഷം കോടി പിരിെച്ചടുക്കണമെന്ന് ആദായ നികുതി വകുപ്പിനോട് കേന്ദ്രസർക്കാർ. ആദായ നികുതി കുടിശ്ശിക ഈടാക്കാനുള്ള വിവിദ് സേ വിശ്വാസ് പദ്ധതിയിലൂടെ പണം പിരിച്ചെടുക്കാനാണ് നിർദേശം. ജൂൺ 2020ന ാണ് പദ്ധതി അവസാനിക്കുന്നത്. അതിന് മുമ്പ് തന്നെ പരമാവധി തുക പിരിച്ചെടുക്കാനാണ് കേന്ദ്രസർക്കാറിൻെറ പദ്ധതിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പുതിയ പദ്ധതി മാർച്ച് ആദ്യവാരം നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൻെറ നേരിട്ടുള്ള മേൽനോട്ടത്തിലാവും പദ്ധതി നടപ്പിലാക്കുക. റവന്യു സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡേ പ്രത്യക്ഷ നികുതി വകുപ്പ് ചെയർമാൻ പി.സി മുഡി എന്നിവരായിക്കും പദ്ധതിക്ക് നേതൃത്വം നൽകുക.
4,83,000 പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട കേസുകൾ ഇപ്പോഴും പരിഹാരമില്ലാതെ തുടരുകയാണെന്നാണ് കേന്ദ്രസർക്കാറിൻെറ കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്. ഇതിൽ തീർപ്പുണ്ടാക്കുകയാണ് വിവിദ് വിശ്വാസ് പദ്ധതിയുടെ ലക്ഷ്യം.
