Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആം ആദ്​മിയുമായി...

ആം ആദ്​മിയുമായി സഹകരിച്ചു; സോനു സൂദിന്‍റെ ഉടമസ്ഥതയിലുള്ള ആറ്​ സ്ഥലങ്ങളിൽ ആദായ നികുതി റെയ്​ഡ്​

text_fields
bookmark_border
ആം ആദ്​മിയുമായി സഹകരിച്ചു; സോനു സൂദിന്‍റെ ഉടമസ്ഥതയിലുള്ള ആറ്​ സ്ഥലങ്ങളിൽ ആദായ നികുതി റെയ്​ഡ്​
cancel

ന്യൂഡൽഹി: ബോളിവുഡ്​ നടൻ സോനു സൂദിന്‍റെ ഉടമസ്ഥതയിലുള്ള ആറ്​ സ്ഥലങ്ങളിൽ ആദായ നികുതി റെയ്​ഡ്​. എൻ.ഡി.ടി.വിയാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ഡൽഹി സർക്കാറിന്‍റെ സ്​കൂൾ വിദ്യാർഥികൾക്കായുള്ള പരിപാടിയിൽ സോനു സൂദ്​ ബ്രാൻഡ്​ അംബാസിഡറായതിന്​ പിന്നാലെയാണ്​ ആദായ നികുതി വകുപ്പിന്‍റെ നടപടി.

എന്നാൽ, റെയ്​ഡ്​ സംബന്ധിച്ച്​ കൂടുതൽ വിവരങ്ങൾ പുറത്ത്​ വന്നിട്ടില്ല. സോനു സൂദ്​ ഡൽഹി സർക്കാറിന്‍റെ ബ്രാൻഡ്​ അംബാസിഡറായതിന്​ പിന്നാലെ ആം ആദ്​മി പാർട്ടിയിൽ ചേരുമെന്ന റിപ്പോർട്ടുകളും പുറത്ത്​ വന്നിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരണം നടത്താൻ ഇതുവരെ അദ്ദേഹം തയാറായിട്ടില്ല.

കോവിഡിനിടെ സോനു സൂദ്​ നടത്തിയ ​പ്രവർത്തനങ്ങൾ വലിയ രീതിയിൽ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലോക്​ഡൗണിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലെത്താൻ​ അദ്ദേഹം സ്വന്തം ചെലവിൽ വിമാനം ഏർപ്പാടാക്കി നൽകിയിരുന്നു.

Show Full Article
TAGS:Sonu Sood 
News Summary - I-T Department 'Surveys' 6 Places Linked To Actor Sonu Sood: Sources
Next Story