Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഞാൻ കർഷകർക്കൊപ്പം;...

ഞാൻ കർഷകർക്കൊപ്പം; ഭാരത്​ ബന്ദിന്​ ഐക്യദാർഢ്യം ​പ്രഖ്യാപിച്ച്​ രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel
camera_altഫയൽ ചിത്രം

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾ​ക്കെതിരായ കർഷകരുടെ നേതൃത്വത്തിലുള്ള ഭാരത്​ ബന്ദിന്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കോൺ​ഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. പത്തുമാസമായി തുടരുന്ന കർഷക പ്രക്ഷോഭത്തിന്‍റെ ഭാഗമാണ്​ സെപ്​റ്റംബർ 17ലെ ഭാരത്​ ബന്ദ്​.

ഭാരത്​ ബന്ദിൽ അണിനിരക്കാൻ എല്ലാ പ്രവർത്തകരോടും നേതാക്കളോടും മുന്നണികളോടും കോൺഗ്രസ്​ ആവശ്യപ്പെട്ടിരുന്നു. 'കർഷകരുടെ അഹിംസാത്മക സത്യാഗ്രഹം ഇന്നും തുടരുന്നു. എന്നാൽ ചൂഷക സർക്കാർ ഇത്​ ഇഷ്​ടപ്പെടുന്നില്ല. അതിനാലാണ്​ ഇന്ന്​ ഞങ്ങൾ ഭാരത്​ ബന്ദിന്​ ആഹ്വാനം ചെയ്​തത്​' -​ഞാൻ കർഷകർ​െക്കാപ്പം നിൽക്കുന്നു എന്ന ഹാഷ്​ടാഗ്​ പങ്കുവെച്ച്​ രാഹുൽ ട്വിറ്ററിൽ കുറിച്ചു.

40ഓളം കർഷക സംഘടനകളുടെ കൂട്ടായ്​മയായ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ്​ ഭാരത്​ ബന്ദ്​. രാവിലെ ആറുമുതൽ നാലുവരെയാണ്​ ഭാരത്​ ബന്ദ്​. കേരളത്തിൽ സംയുക്ത ട്രേഡ്​ യൂനിയനുകളുടെ നേതൃത്വത്തിൽ രാവി​െല ആറുമുതൽ വൈകിട്ട്​ ആറുവരെ ഹർത്താൽ ആചരിക്കും.

പത്തുവർഷം സമരം ചെയ്യേണ്ടിവന്നാലും കർഷക പ്ര​തിഷേധം അവസാനിപ്പിക്കില്ലെന്ന്​ ഭാരതീയ കിസാൻ യൂനിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​ വ്യക്തമാക്കിയിരുന്നു.

ഭാരത്​ ബന്ദിന്‍റെ ഭാഗമായി സർക്കാർ -സ്വകാര്യ ഓഫിസുകൾ, വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, വ്യാപാര -വ്യാവസായിക സ്​ഥാപനങ്ങൾ തുടങ്ങിയവ അടഞ്ഞുകിടക്കും. എന്നാൽ അവശ്യ സർവിസുകൾ അനുവദിക്കുമെന്ന്​ സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bharat BandhCongressRahul Gandhi
News Summary - I Stand With Farmers Rahul Gandhi extended full support to Bharat Bandh
Next Story