അബ്ദുല്ലമാരും മെഹ്ബൂബ മുഫ്തിയും മോചിതയാവാൻ പ്രാർഥിക്കും -രാജ്നാഥ്
text_fieldsന്യൂഡൽഹി: ജമ്മുകശ്മീരിലെ മുൻ മുഖ്യമന്ത്രിമാർ പെട്ടെന്ന് വീട്ടുതടങ്കലിൽ നിന്ന് മോചിതയാവാൻ പ്രാർഥിക്ക ുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അവർക്ക് കശ്മീരിനെ സാധാരാണ നിലയിലാക്കാൻ കഴിയുമെന്നാണ് പ്രതീക ്ഷയെന്നും രാജ്നാഥ് പറഞ്ഞു.
കശ്മീർ സമാധാനത്തിലാണ്. സ്ഥിതിഗതി അതിവേഗം മെച്ചപ്പെടുകയാണ്. രാഷ്ട്രീയക്കാരെ മോചിപ്പിക്കാനുള്ള തീരുമാനം വൈകാതെയുണ്ടാകും. ആരെയും സർക്കാർ ഉപദ്രവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങി നിരവധി രാഷ്ട്രീയനേതാക്കൾ കശ്മീരിൽ വീട്ടുതടങ്കലിലാണ്. കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആഗ്സ്റ്റ് അഞ്ച് മുതലാണ് ഇവർ വീട്ടുതടങ്കലിലായത്.
കശ്മീരിലെ ഭൂരിപക്ഷം നേതാക്കളും വീട്ടുതടങ്കലിൽ നിന്ന് മോചിതരായെങ്കിലും ഫാറൂഖ് അബ്ദുല്ല, മെ്ഹബൂബ മുഫ്തി എന്നിവരെ മോചിപ്പിക്കാൻ അധികൃതർ തയാറായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
