Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരത...

ഭീകരത പ്രചരിപ്പിച്ചില്ലെന്ന്​ സാകിർ നായിക്​

text_fields
bookmark_border
ഭീകരത പ്രചരിപ്പിച്ചില്ലെന്ന്​ സാകിർ നായിക്​
cancel

മുംബൈ: താൻ ഒരിക്കലും ഭീകരത പ്രചരിപ്പിച്ചില്ലെന്ന്​ വിവാദ ഇസ്​ലാമിക പ്രഭാഷകൻ സാകിർ നായിക്. സാമുദായിക സൗഹാർദത്തിനും സമാധാനത്തിനും വേണ്ടിയാണ്​ താൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യാജമായ വിഡിയോ ക്ലിപ്പുകൾ ആണ്​ തനിക്കെതിരെ പ്രയോഗിക്കുന്നത്​. വസ്​തുതാവിരുദ്ധമായ രീതിയിൽ ഭീകരവാദം ആരോപിക്കുകയാണെന്നും വക്താവ്​ വഴി പുറത്തിറക്കിയ പ്രസ്​താവനയിൽ സാകിർ നായിക്​ പറഞ്ഞു. 

വിദ്വേഷ പ്രസംഗത്തി​​​െൻറയും കള്ളപ്പണം വെളുപ്പിക്കലി​​​െൻറയും പേരിൽ ഇന്ത്യയിൽ കേസുള്ള സാകിർ നായിക്​ അറസ്​റ്റ്​ ഒഴിവാക്കാൻ ഇപ്പോൾ മലേഷ്യയിൽ അഭയം തേടിയിരിക്കുകയാണ്​. മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിനെ അടുത്ത​ിടെ നായിക്​ കണ്ടിരുന്നു. നായിക്കിനെ കൈമാറണമെന്ന ഇന്ത്യയുടെ ആവശ്യം മഹാതീർ നിരസിച്ചിരുന്നു. നായിക്കി​​​​െൻറ പീസ്​ ടി.വി ചാനൽ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malasiazakir nayikmalayalam newsterorisam
News Summary - I never promoted terror, says Zakir Naik-India news
Next Story