തൃപ്രയാർ: ഞാൻ കൊല്ലപ്പെേട്ടക്കാം എങ്കിലും എെൻറ നിലപാടുകളെ തിരുത്തില്ലെന്ന് ജമ്മു-കശ്മീരിലെ കഠ്വ കേസിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന അഭിഭാഷക ദീപിക സിങ് രജാവത്. തളിക്കുളം േബ്ലാക്ക് പഞ്ചായത്തിലെ കഴിമ്പ്രം ഡിവിഷൻ സംഘടിപ്പിച്ച വിദ്യാഭ്യാസ പുരസ്കാരച്ചടങ്ങിനെത്തിയതായിരുന്നു അവർ.
പിഞ്ചുകുഞ്ഞുങ്ങൾ കൺമുമ്പിൽ മാനഭംഗത്തിനിരയാകുന്ന നമ്മുടെ രാജ്യത്തെ എങ്ങനെയാണ് വികസ്വരമെന്നോ വികസിതമെന്നോ വിളിക്കാനാകുക. കഠ്വ കേസ് ഏറ്റെടുത്തശേഷം സാമൂഹിക മാധ്യമങ്ങളിൽ അപമാനിക്കൽ തുടരുകയാണ്. രാജ്യദ്രോഹിയെന്നും മതവിരുദ്ധയെന്നും ഉള്ള കുറ്റപ്പെടുത്തലുകൾ തുടരുന്നു.
ഇന്ത്യയുടെ ഭരണഘടനയാണ് എെൻറ മതം, ഇൗ മണ്ണാണ് എെൻറ മതം. കശ്മീരിൽ നടന്നത് അപമാനകരമായ സംഭവമാണ്. എന്നിട്ടും നാം മൗനിയായിരിക്കുന്നു. ഇന്ത്യയിൽ പിറന്നുവീഴുന്ന ഒാരോ കുഞ്ഞും ആശങ്കകളില്ലാതെ മാനഭംഗശ്രമത്തിൽ നിന്ന് പൂർണമായി വിടുതൽ നേടിയ അവസ്ഥ ഉണ്ടാകുംവരെ നമുക്ക് അഭിമാനിക്കാനാവില്ല. എന്നിട്ടും നാം അഭിമാനികളായി നടിക്കുന്നു. എല്ലാവരും സഹോദരി സഹോദരന്മാരാണെന്ന ബോധം ഒാരോരുത്തരിലും ഉണ്ടാകുകയാണ് വേണ്ടത്.
ആ െഎക്യത്തിലൂടെയേ നിങ്ങൾക്കെതിരായ മാനഭംഗ ശ്രമങ്ങളെ തടയിടാനാകൂ. നമ്മുടെ ഒാരോരുത്തരുടെയും മനോഭാവം മാറണം. അതിനുമുമ്പ് ഞാനും കൊല്ലപ്പെേട്ടക്കാം. ഞാനും മാനഭംഗത്തിനിരയായേക്കാം. പക്ഷേ എെൻറ നിലപാടുകളെ തിരുത്താൻ എനിക്കാവില്ല -അവർ പറഞ്ഞു.