Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസിനോട്​...

കോൺഗ്രസിനോട്​ ക്ഷമിച്ചുവെന്ന്​ ജഗ്​മോഹൻ റെഢ്​ഡി

text_fields
bookmark_border
jagmohan-reddy-23
cancel

വിജയവാഡ: ആന്ധ്രപ്രദേശിൽ കോൺഗ്രസ്​-വൈ.എസ്​.ആർ കോൺഗ്രസ്​ സഖ്യത്തിനുള്ള സാധ്യത തുറന്നിട്ട്​ ​ജഗ്​മോഹൻ റെഢ്​ ഡിയുടെ പ്രസ്​താവന. കോൺഗ്രസിനോട്​ ക്ഷമിച്ചുവെന്നും അവരോട്​ ഇപ്പോൾ വൈരാഗ്യമില്ലെന്നും ജഗ്​മോഹൻ പറഞ്ഞു. ന ്യൂസ്​ 18 ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ ജഗ്​മോഹൻെറ പ്രസ്​താവന.

കോൺഗ്രസിൻെറ രണ്ടാം തലമുറ നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കഗാന്ധി തുടങ്ങിയ​വരോടുള്ള ജഗ്​മോഹൻെറ സമീപനം എന്താണെന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. കോൺഗ്രസുമായും പാർട്ടിയിലെ വ്യക്​തികളുമായും തനിക്ക്​ ഇപ്പോൾ വൈരാഗ്യമില്ലെന്നായിരുന്നു ജഗ്​മോഹൻ റെഢ്​ഡിയുടെ മറുപടി. എന്നാൽ, തൻെറ ഇപ്പോഴത്തെ ശ്രദ്ധ ആന്ധ്രയിലും സംസ്ഥാനത്തിൻെറ പ്രത്യേക പദവിയിലും മാത്രമാണെന്ന്​ ജഗ്​മോഹൻ പറഞ്ഞു.

മോദി സർക്കാർ ചില കാര്യങ്ങൾ ചെയ്​തെങ്കിലും അവർ ആന്ധ്രക്കായി ഒന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതാദ്യമായാണ്​ കോൺഗ്രസിനോട്​ ജഗ്​മോഹൻ റെഢ്​ഡി മൃദുസമീപനം സ്വീകരിക്കുന്നത്​. കോൺഗ്രസ്​ നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായിരുന്ന ​ വൈ.എസ്​ രാജശേഖര റെഢ്​ഡിയുടെ മരണത്തെ തുടർന്ന്​ ജഗ്​മോഹനെ മുഖ്യമന്ത്രിയാക്കണമെന്ന്​ ആവശ്യമുയർന്നിരുന്നു. എന്നാൽ, കോൺഗ്രസ്​ നേതൃത്വം മുതിർന്ന നേതാവ്​ റോസയ്യയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. ഇതേ തുടർന്ന്​ കോൺഗ്രസ്​ വിട്ട ജഗൻ വൈ.എസ്​.ആർ കോൺഗ്രസിന്​ രൂപം നൽകുകയായിരുന്നു. ഇരുപാർട്ടികളും ഒന്നിക്കുകയാണെങ്കിൽ ആന്ധ്രയിൽ ഇരുപാർട്ടികൾക്കും​ തിരിച്ചുവരവ്​ സാധ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsYSR CongressJaganCongres
News Summary - I Have Forgiven Congress jagan-India news
Next Story