Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഞാനൊരു...

'ഞാനൊരു ശക്​തിമാനാണെന്ന്​ തോന്നുന്നു; എനിക്ക്​ എല്ലാവരേയും ചുംബിക്കണം' -ഡൊണാൾഡ്​ ട്രംപ്​

text_fields
bookmark_border
ഞാനൊരു ശക്​തിമാനാണെന്ന്​ തോന്നുന്നു; എനിക്ക്​  എല്ലാവരേയും ചുംബിക്കണം -ഡൊണാൾഡ്​ ട്രംപ്​
cancel

ഫ്ലോറിഡ: കോവിഡ്​ നെഗറ്റീവായ ശേഷം ആശുപത്രിയിൽ നിന്ന്​ മടങ്ങിയ അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​ പ്രചരണം പുനരാരംഭിച്ചു. ഫ്ലോറിഡയിൽ നടന്ന റാലിയിൽ വളരെ ആവേശഭരിതനായാണ്​ ട്രംപ്​ പ​െങ്കടുത്തത്​. 'നിങ്ങളുടെ പ്രാർഥന കാരണം ഞാൻ വളരെയധികം ഉൗർജ്ജസ്വലനാണ്. നിങ്ങളുടെ പിന്തുണ വിനീതമായി സ്വീകരിക്കുന്നു'ഒർലാൻഡോ സാൻഫോർഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഒൗട്ട്‌ഡോർ റാലിയിൽ ട്രംപ് പറഞ്ഞു.

ഡെമോക്രാറ്റിക് സ്​ഥാനാർഥിയായ എതിരാളി ജോ ബൈഡനെതിരെയും ട്രംപ് ആക്രമണം അഴിച്ചുവിട്ടു. 'ഇപ്പോൾ അവർ പറയുന്നു എനിക്ക് രോഗപ്രതിരോധ ശേഷിയില്ലെന്ന്. എനിക്ക് വളരെയധികം ശക്തിലഭിച്ചതായി തോന്നുന്നു. ഞാൻ നിങ്ങളിലേക്ക്​ വരാൻ ആഗ്രഹിക്കുന്നു. നിങ്ങളിലുള്ള എല്ലാവരെയും ഞാൻ ചുംബിക്കും. ഞാൻ ആൺകുട്ടികളെയും സുന്ദരികളായ സ്ത്രീകളെയും - എല്ലാവരേയും ചുംബിക്കും'-ട്രംപ് പറഞ്ഞു. പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ നിർണായകമായ സ്വിംഗ് സ്റ്റേറ്റ്​ എന്നറിയ​െപ്പടുന്ന സംസ്​ഥാനമാണ്​ ഫ്ലോറിഡ. കഴിഞ്ഞ മാസം നടന്ന അഭിപ്രായ വോ​െട്ടടുപ്പിൽ ബൈഡൻ ജനപ്രീതിയിൽ മുന്നിലാണ്​. 2016 ൽ നേരിയ ഭൂരിപക്ഷം ട്രംപിന്​ ഇവിടെ ലഭിച്ചിരുന്നു.

കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാത്ത ഇത്തരം കൺവെൻഷനുകളെ യുഎസിലെ മുൻനിര പകർച്ചവ്യാധി വിദഗ്​ധനായ ആൻറണി ഫൗസി തിങ്കളാഴ്ച സി‌എൻ‌എന് നൽകിയ അഭിമുഖത്തിൽ വിമർശിച്ചിരുന്നു. ഇതൊന്നും വകവയ്​ക്കാതെയാണ്​ ട്രംപ്​ ത​െൻറ പൊതുപരിപാടികളുമായി മുന്നോട്ട്​ പോകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floridaUS ElectionsFlorida rallyDonald Trump
Next Story