Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധി ഇന്ത്യയുടെ...

ഗാന്ധി ഇന്ത്യയുടെ പിതാവല്ലെന്ന്​ സവർക്കറുടെ കൊച്ചുമകൻ; 'ഇന്ത്യക്ക്​ ഒരുപാട്​ പിതാക്കന്മാരുണ്ട്​'

text_fields
bookmark_border
ഗാന്ധി ഇന്ത്യയുടെ പിതാവല്ലെന്ന്​ സവർക്കറുടെ കൊച്ചുമകൻ; ഇന്ത്യക്ക്​ ഒരുപാട്​ പിതാക്കന്മാരുണ്ട്​
cancel

ന്യൂഡൽഹി: ഹിന്ദുമഹാസഭ നേതാവ്​ വിനായക്​​ ദാമോദർ സവർക്കർ ജയിലിൽ നിന്ന്​ ഇറങ്ങാൻ ബ്രിട്ടീഷുകാർക്ക്​ മാപ്പെഴുതിക്കൊടുത്തത്​ മഹാത്മ ഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന കേ​ന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്ങിന്‍റെ പ്രസ്​താവനക്ക്​ പിന്നാലെ വിചിത്ര വാദവുമായി സവർക്കറുടെ കൊച്ചുമകൻ രഞ്​ജിത്​ സവർക്കർ.


സവർക്കറുടെ കൊച്ചുമകൻ രഞ്​ജിത്​ സവർക്കർ

ഗാന്ധിജിയെ താൻ ഇന്ത്യയുടെ രാഷ്​ട്ര പിതാവായി കാണുന്നില്ലെന്നും ഇന്ത്യൻ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട്​ ഒരുപാട്​ പിതാക്കളുണ്ടെന്നുമാണ്​ സവർക്കറുടെ കൊച്ചുമകൻ വാദിച്ചത്​. ഈ രാജ്യം രാജ്യമായതിന് അഞ്ഞൂറ് വർഷം പഴക്കമുണ്ട്​. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു രാഷ്ട്രപിതാവ് മാത്രമല്ല ഉണ്ടാകേണ്ടതെന്നും രഞ്​ജിത്​ സവർക്കർ വാർത്താ ഏജന്‍സിയായ എ.എൻ.ഐയോട്​ പറഞ്ഞു.

രാജ്​നാഥ്​ സിങ്ങിന്‍റെ പ്രസ്​താവനക്കു പിന്നാലെ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. എ.ഐ.എം.ഐ.എം നേതാവ്​ അസദുദ്ദീൻ ഉവൈസി സംഘ്​പരിവാർ​ വൈകാതെ ഇന്ത്യയുടെ പിതാവായി സവർക്കറെ വാഴ്​ത്തുമെന്നും വിമർശിച്ചു. ഇതിനു പിന്നാലെയാണ്​ ഗാന്ധി ഇന്ത്യയുടെ രാഷ്​ട്രപിതാവല്ലെന്ന വാദവുമായി സവർക്കറുടെ കൊച്ചുമകൻ രംഗത്തെത്തിയിരിക്കുന്നത്​.


രാജ്​നാഥ്​ സിങ്ങിന്‍റെ പ്രസ്​താവനക്ക്​ കൃത്യമായ മറുപടി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോൺഗ്രസ് നേതാവ് ജയറാം രമേശും നൽകിയിരുന്നു. സവർക്കർ മാപ്പ് അപേക്ഷ നൽകിയത് 1911ലും 1913ലുമാണെന്നും എന്നാൽ മഹാത്മാ ഗാന്ധി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായത് 1915 ലാണെന്നും ഇരുവരും ട്വീറ്റ്​ ചെയ്​തിരുന്നു. 1920 ജനുവരി 25ന് മഹാത്മാ ഗാന്ധി എഴുതിയ കത്ത്​ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് വളച്ചൊടിക്കുകയായിരുന്നുവെന്നും ജയറാം രമേശ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajnath SinghSavarkarRSS
News Summary - 'I don't think Mahatma Gandhi is the father of nation', says Veer Savarkar's grandson
Next Story