ലിംഗായത്ത് സമൂഹത്തിന് പ്രത്യേക മതപദവി; ‘എനിക്ക് ഒരു നിലപാടില്ല, ജനങ്ങളുടെ നിലപാടാണ് എന്റെ നിലപാട് -സിദ്ധരാമയ്യ
text_fieldsകർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
ബംഗളൂരു: കർണാടകയിലെ ലിംഗായത്ത് സമൂഹം തങ്ങൾക്ക് പ്രത്യേക മതപദവി വേണമെന്ന ആവശ്യമുയർത്തുകയാണ്. തിങ്കളാഴ്ച ലിംഗായത്ത് മഠാധിപതി ഒക്കുട (ലിംഗായത്ത് സന്യാസിമാരുടെ കൂട്ടായ്മ) ബസവ സംസ്‌കൃതി അഭിയാൻ -2025 എന്ന പരിപാടി സംഘടിപ്പിച്ചു. ഈ പരിപാടിയിൽ ലിംഗായത്തുകൾക്ക് പ്രത്യേക മത പദവി നൽകണമെന്ന ആവശ്യം ഉയർന്നുവന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഈ വിഷയത്തിൽ അഭിപ്രായം ചോദിച്ചപ്പോൾ, ഈ വിഷയത്തിൽ തനിക്ക് ഒരു നിലപാടുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഹിന്ദുമതത്തെയും സമൂഹത്തെയും വിഭജിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് പ്രതിപക്ഷമായ ബി.ജെ.പിയുടെ ആരോപണം.
‘എനിക്ക് ഒരു നിലപാടില്ല. ജനങ്ങളുടെ നിലപാടാണ് എന്റെ നിലപാട്. ജാതി സെൻസസ് നടക്കുന്നുണ്ട്. ജാതി സെൻസസിൽ അവർ (ലിംഗായത്ത് സമുദായത്തിൽ നിന്നുള്ളവർ) ഏത് മതം പ്രഖ്യാപിക്കുന്നുവെന്ന് നമുക്ക് നോക്കാം’കൊപ്പലിൽ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു,‘ഈ പ്രശ്നം എല്ലായ്‌പ്പോഴും നിലവിലുണ്ട്. ആശ്രമമില്ലാത്ത ചില സന്യാസി സ്വാമികളാണ് ആവശ്യപ്പെടുന്നത്’
‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു’ ലിംഗായത്തുകൾക്ക് പ്രത്യേക മതപദവി നൽകണമെന്ന ആവശ്യം വീണ്ടും ഉയർന്നുവന്നിട്ടുണ്ടെന്നും അതിന് പിന്നിൽ ആരാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും കർണാടക ബി.ജെ.പി പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര ആരുടെയും പേര് പരാമർശിക്കാതെ പറഞ്ഞു. "ഹിന്ദുമതത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ നാം അതിനെ സംരക്ഷിക്കണം. സമൂഹത്തെ ഒന്നിപ്പിക്കുകയും എല്ലാ സമുദായങ്ങൾക്കും നീതി നൽകുകയും വേണം. മുഖ്യമന്ത്രി എന്തിനാണ് ഇത്ര തിടുക്കം കാണിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ചില ശക്തികൾ സമൂഹത്തെയും ഹിന്ദുമതത്തെയും ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. മുൻകാലങ്ങളിൽ ഇത്തരം ശ്രമങ്ങൾ നടന്നിട്ടുണ്ട്, പക്ഷേ അവ വിജയിച്ചില്ല, ഭാവിയിലും വിജയിക്കില്ല.
ലിംഗായത്തുകൾ വിഗ്രഹാരാധനയിൽ വിശ്വസിക്കുന്നില്ല.കർണാടകയിലെ ഉയർന്ന ജാതിക്കാരിൽ ലിംഗായത്തുകളെ കണക്കാക്കുന്നു. ഇവിടുത്തെ ജനസംഖ്യയുടെ 18% ലിംഗായത്ത് സമുദായത്തിൽ പെട്ടവരാണ്. പന്ത്രണ്ടാം നൂറ്റാണ്ടിൽ, സാമൂഹിക പരിഷ്കർത്താവായ ബസവണ്ണ ഹിന്ദുക്കൾക്കിടയിലെ ജാതിവ്യവസ്ഥയുടെ അടിച്ചമർത്തലിനെതിരെ ഒരു പ്രസ്ഥാനം ആരംഭിച്ചു. ബസവണ്ണ വിഗ്രഹാരാധനയിൽ വിശ്വസിച്ചിരുന്നില്ല, വേദപഠനം നിരസിച്ചു. ലിംഗായത്ത് സമുദായത്തിലെ അംഗങ്ങൾ ശിവനെ ആരാധിക്കുന്നില്ല, പകരം ഗോളാകൃതിയിലുള്ള ചെറിയ വിഗ്രഹം ശരീരത്തിൽ ധരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

