Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയെ രാജ്യത്തിൻെറ...

മോദിയെ രാജ്യത്തിൻെറ പ്രധാനമന്ത്രിയായി ഞാൻ പരിഗണിക്കുന്നില്ല -മമത

text_fields
bookmark_border
supreme court
cancel

കൊല്‍ക്കത്ത: നരേന്ദ്ര മോദിയെ രാജ്യത്തിൻെറ പ്രധാനമന്ത്രിയായി താൻ പരിഗണിക്കുന്നില്ലെന്ന്​ പശ്ചിമ ബംഗാൾ മുഖ് യമന്ത്രി മമത ബാനർജി. അതിനാലാണ് അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാത്തത്​. മോദിയോടൊപ്പം ഒരേ വേദി പങ്ക ിടാൻ താത്​പര്യപ്പെടുന്നില്ലെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിലെ ജർഗ്രാമിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

ഞാൻ അടുത്ത പ്രധാനമന്ത്രിയുമായി സംസാരിച്ചുകൊള്ളാം. ഫോനി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്​ടങ്ങൾ സംസ്​ഥാനം തന്നെ പരിഹരിച്ചുകൊള്ളാം. തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുമ്പോൾ കേന്ദ്ര സഹായം ആവശ്യമില്ലെന്നും മമത വ്യക്തമാക്കി.

നേരത്തെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി മോദി ഫോണിൽ വിളിച്ചപ്പോൾ മമത സമസാരിക്കാന കൂട്ടാക്കിയില്ലെന്ന്​ വിമർശനമുയർന്നിരുന്നു. ഫോനി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിലും മമത രാഷ്​ട്രീയം കളിക്കുകയാണെന്ന പ്രധാനമന്ത്രി വിമർശനമുന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ്​ മമത ജർഗ്രാമിൽ നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMamata Banerjeemalayalam news
News Summary - I don't consider him the country's PM said mamata -india news
Next Story