താനും ബലാൽസംഗം ചെയ്യപ്പെട്ടേക്കാം, കൊല്ലപ്പെട്ടേക്കാം
text_fieldsന്യൂഡൽഹി: ‘‘ഞാൻ പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാം. അവർ എന്നെ ഒറ്റപ്പെടുത്തും. എങ്ങനെ അതിജീവിക്കുമെന്ന് അറിയില്ല. കോടതിയിൽ അഭിഭാഷകയായി പ്രാക്ടിസ് ചെയ്യാൻ അവർ അനുവദിച്ചെന്നുവരില്ല. പല കോണുകളിൽനിന്നും ഭീഷണിസന്ദേശം ലഭിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും പിറകോട്ടില്ല’’ -കഠ്വയിൽ ക്രൂരപീഡനത്തെതുടർന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക സിങ് രജാവതാണ് പൊള്ളുന്ന പ്രസ്താവനയുമായി പൊതുമനഃസാക്ഷിക്കു മുന്നിലെത്തിയത്.
തനിക്ക് പേടിയില്ല. പേക്ഷ, താൻ സുരക്ഷിതയല്ല. ജീവന് ഭീഷണിയുള്ള കാര്യം സുപ്രീംകോടതിയെ അറിയിക്കും. ‘‘ഞങ്ങൾ നിനക്ക് മാപ്പുതരില്ലെന്നു’’ പറഞ്ഞ് ഒരു ഫോൺസന്ദേശം കഴിഞ്ഞദിവസം ലഭിച്ചു. എന്നുവരെ ജീവിച്ചിരിക്കുമെന്ന് തനിക്കുതന്നെ അറിയില്ല. സാമൂഹികമായി ഒറ്റപ്പെടുത്തിയിരിക്കുകയാണ്. വെള്ളംപോലും ലഭിക്കാതായി. തന്നെ ഹിന്ദുവിരുദ്ധയെന്നു വിളിച്ചു. തെൻറ അപകടകരമായ അവസ്ഥ നിങ്ങൾക്ക് സങ്കൽപിക്കാനാകും. കുടുംബത്തിനും സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും. കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുംവരെ പോരാട്ടം തുടരും.
താൻ ജമ്മു ബാർ അസോസിയേഷൻ അംഗമല്ലെന്ന് ദീപിക പറഞ്ഞു. എന്നിട്ടും, കേസ് ഏറ്റെടുത്തപ്പോള്‍ ബാര്‍ അസോസിയേഷനില്‍നിന്ന് വിലക്കും ഭീഷണിയും വന്നു. അസോസിയേഷൻ പ്രസിഡൻറ് ബി.എസ്. സ്ലാത്തിയ, കേസിൽനിന്ന് മാറിനിൽക്കാൻ ആവശ്യെപ്പട്ടതായും ദീപിക കൂട്ടിച്ചേർത്തു. കഠ്വ കൂട്ടബലാത്സംഗക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽനിന്ന് പൊലീസിനെ തടയാൻ ജമ്മു ബാർ അസോസിയേഷനിലെ അഭിഭാഷകർ നടത്തിയ നീക്കം അന്വേഷിക്കാൻ പാനലിനെ നിയോഗിച്ചതായി ബാർ കൗൺസിൽ ഒാഫ് ഇന്ത്യ അറിയിച്ചിരുന്നു.
#Kathua rape victim's lawyer #DeepikaSinghRajawat said she fears for her life as she may get raped or murdered.
— ANI Digital (@ani_digital) April 15, 2018
Read @ANI Story | https://t.co/UPlp8GJvxn pic.twitter.com/v77SzJM6uj
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
