Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

ബി.ജെ.പിയിലേക്കില്ലെന്ന്​ ശതാബ്​ദി റോയ്​; താൻ തൃണമൂലിനൊപ്പമെന്നും പ്രഖ്യാപനം

text_fields
bookmark_border
i Am With Trinamool Actor-Turned
cancel

കൊൽക്കത്ത: ആശയക്കുഴപ്പങ്ങൾക്ക്​ വിരാമമിട്ട്​ ബി.ജെ.പിയിലേക്കില്ലെന്ന പ്രഖ്യാപനവുമായി​ തൃണമൂൽ എം.പി ശതാബ്​ദി റോയ്. വെള്ളിയാഴ്ച വൈകുന്നേരം കൊൽക്കത്തയിൽ അഭിഷേക് ബാനർജി എംപിയുമായി നടത്തിയ ഒരു മണിക്കൂർ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്​ നടികൂടിയായ ശതാബ്​ദി റോയ് ബി.ജെ.പിയിലേക്കില്ലെന്ന്​ പ്രഖ്യാപിച്ചത്​. 'ഞാൻ തൃണമൂലിനൊപ്പമാണ്. പാർട്ടിയുമായുള്ള എന്‍റെ പ്രശ്നങ്ങൾ അഭിഷേക് ബാനർജി മനസിലാക്കി. മമത ബാനർജിക്കുവേണ്ടിയാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നത്. ഞാൻ അവരോടൊപ്പമുണ്ട്'-ശതാബ്​ദി റോയ്​ പറഞ്ഞു.


ബിർഭൂമി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ശതാബ്​ദി റോയ്​യുടെ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ പേജിൽ കുറിച്ച വാക്കുകളാണ്​ നേരത്തേ മമത ബാനർജിക്ക്​ തലവേദനയായത്​. ഞാൻ ഒരു തീരു​മാനം എടുക്കുകയാണെങ്കിൽ, അത് ജനുവരി 16ന്​ രണ്ടുമണിക്ക്​ നിങ്ങളെ അറിയിക്കും എന്നായിരുന്നു ഫാൻപേജിലെ കുറിപ്പ്​.

'ഈ പുതുവർഷം മുതൽ മുഴുവൻ സമയവും നിങ്ങ​ൾക്കൊപ്പം നിന്ന്​ പ്രവർത്തിക്കണമെന്ന തീരുമാനം എടുത്തിട്ടുണ്ട്​. 2009 മുതൽ നിങ്ങൾ എന്നെ പിന്തുണക്കുകയും ലോക്​സഭയിലേക്ക്​ അയക്കുകയും ചെയ്​തു. നിങ്ങൾക്ക്​ എ​േന്നാടുള്ള താൽപര്യം ഇനിയുമുണ്ടാകുമെന്ന്​ പ്രതീക്ഷിക്കുന്നു. ഞാൻ ലോക്​സഭ അംഗമാകുന്നതിന്​ മുമ്പുതന്നെ ജനങ്ങൾ വളരെയധികം എന്നെ സ്​​േനഹിച്ചിരുന്നു. എന്‍റെ കടമ നിർവഹിക്കുന്നത്​ ഇനിയും തുടരും. ഞാൻ ഒരു തീരുമാനമെടുക്കുകയാണെങ്കിൽ ജനുവരി 16ന്​ രണ്ടുമണിക്ക്​ നിങ്ങളെ അറിയിക്കും' -ശതാബ്​ദി റോയ്​യുടെ പേരിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു.

തെരഞ്ഞെടുപ്പിന്​ മുമ്പ്​ 50 തൃണമൂൽ എം.എൽ.എമാർ ബി.ജെ.പിയിലെത്തുമെന്ന്​ സംസ്​ഥാന ബി.ജെ.പി അധ്യക്ഷൻ ദിലീപ്​ ഘോഷിന്‍റെ അവകാശ വാദത്തിന് പിന്നാലെയായിരുന്നു കുറിപ്പ്​ പ്രത്യക്ഷപ്പെട്ടത്​. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുമായി ശതാബ്​ദി റോയ് കൂടിക്കാഴ്ച നടത്തുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. ശനിയാഴ്ച രാവിലെ ഏഴിന്​ ഡൽഹിയിലേക്ക് പോകാനിരുന്നതായും വിവരമുണ്ടായിരുന്നു. എന്നാൽ ദില്ലി യാത്ര റദ്ദാക്കിയതായി അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeetrinamoolShatabdi RoyBJP
Next Story