Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രധാനമന്ത്രിയാകാനല്ല ഞാനിവിടെ എത്തിയത് -ഗുജറാത്ത് സന്ദർശനത്തെ കുറിച്ച് കെജ്രിവാൾ

text_fields
bookmark_border
Arvind Kejriwal
cancel

അഹ്മദാബാദ്: ബി.ജെ.പിയെ തുരത്താനുള്ള ധീരമായ ദൗത്യത്തിന്റെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തിൽ. എന്നാൽ രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിക്ക് വേണ്ടിയ​ല്ല വന്നതെന്നും ഇന്ത്യയെ നമ്പർ വൺ രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും കെജ്രിവാൾ വ്യക്തമാക്കി. കെജ്രിവാൾ അഞ്ചാം തവണയാണ് ഗുജറാത്ത് സന്ദർശിക്കുന്നത്. ഈ വർഷം അവസാനം നടക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എ.എ.പിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹം സന്ദർശനത്തിന് എത്തിയത്.

മദ്യവിൽപ്പന നയത്തിന്റെ പേരിൽ സി.ബി.ഐ അന്വേഷണം നേരിടുന്ന ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെയും അദ്ദേഹം ന്യായീകരിച്ചു.

"മനീഷ് സിസോദിയയെ മൂന്ന് നാല് ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യുമെന്ന് ഞാൻ കേൾക്കുന്നു. ആർക്കറിയാം, എന്നെയും അറസ്റ്റ് ചെയ്തേക്കാം. ഇതെല്ലാം ഗുജറാത്ത് തിരഞ്ഞെടുപ്പിന് വേണ്ടിയാണ് ചെയ്യുന്നത്," കെജ്രിവാൾ ആരോപിച്ചു. സിസോദിയയും കെജ്രിവാളിനൊപ്പമുണ്ടായിരുന്നു. 2024ലെ ​ലോക്സഭ തെരഞ്ഞെടുപ്പിൽ കെജ്‍രിവാൾ ആയിരിക്കും മോദിയുടെ മുഖ്യ എതിരാളിയെന്ന് നേരത്തേ സിസോദിയ പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - I Am Not Here To Be PM, Says Arvind Kejriwal In Gujarat
Next Story