Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംഘർഷത്തിനിടെ ഒസ്മാനിയ...

സംഘർഷത്തിനിടെ ഒസ്മാനിയ സർവകലാശാല സന്ദർശനവുമായി രാഹുൽ ഗാന്ധി

text_fields
bookmark_border
സംഘർഷത്തിനിടെ ഒസ്മാനിയ സർവകലാശാല സന്ദർശനവുമായി രാഹുൽ ഗാന്ധി
cancel
Listen to this Article

ഹൈദരാബാദ്: അധികൃതർ അനുമതി നിഷേധിച്ചെങ്കിലും മുൻ നിശ്ചയിച്ച പ്രകാരം മെയ് ഏഴിന് തന്നെ ഹൈദരാബാദിലെ ഒസ്മാനിയ സർവകലാശാല രാഹുൽ ഗാന്ധി സന്ദർശിക്കുമെന്ന് കോൺഗ്രസ് പാർട്ടി നേതാക്കൾ വ്യക്തമാക്കി. സർവകലാശാലയിലെത്തി വിദ്യാർഥികളുടെ പ്രശ്നങ്ങളറിയാൻ അവരുമായി സംവദിക്കുമെന്നും കോൺഗ്രസ് എം.പി ഉത്തം കുമാർ ​റെഡ്ഡി പറഞ്ഞു.

റെഡ്ഡിയും മറ്റ് കോൺഗ്രസ് നേതാക്കളും രാഹുലിന് സന്ദർശനാനുമതി നിഷേധിച്ച സർവകലാശാല നടപടിയെ അപലപിച്ചു. ബി.ജെ.പി ​​നേതാക്കൾക്ക് സർവകലാശാല സന്ദർശിക്കാം, പരിപാടികളിൽ പങ്കെടുക്കാം, മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവി​​ന്റെയും കെ. രാമറാവുവിന്റെയും ജൻമദിനങ്ങൾ ആ​​ഘോഷിക്കാം എങ്കിൽ എന്തു​കൊണ്ട് ഞങ്ങളുടെ നേതാവിന് അനുമതി നിഷേധിച്ചുവെന്ന് അവർ ചോദിച്ചു. സർവകലാശാല കെ.സി.ആറിന്റെ സ്വകാര്യസ്വത്താണോയെന്നും ഉത്തം കുമാർ ​റെഡ്ഡി ചോദിച്ചു. രാഹുൽ ഗാന്ധിയുടെ സന്ദ​ർശനം രാഷ്ട്രീയോദ്ദേശ്യത്തോടെയുള്ളതല്ല. ഹോസ്റ്റലും മെസ്സും സന്ദർശിക്കുകയും വിദ്യാർഥിക​ളോട് ​തൊഴിലില്ലായ്മയെ കുറിച്ച് സംവദിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന പ്രക്ഷോഭത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിൽ നിർണായക പങ്കു വഹിച്ച ഒസ്മാനിയ സർവകലാശാല സന്ദർശിക്കാനും വിദ്യാർഥിക​ളുമായി സംസാരിക്കാനും രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നു. അതിനെന്തിനാണ് കെ.സി.ആർ ഭയപ്പെടുന്നതെന്ന് തെലങ്കാന ​കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി ചോദിച്ചു.

ഒസ്മാനിയ സർവകലാശാലയിലും മന്ത്രി മന്ദിരങ്ങൾക്ക് മുൻപിലും സമരം ചെയ്ത കോൺഗ്രസ്, എൻ.എസ്.യു.ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ ​ചെന്ന തെലങ്കാന ​കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റ് ടി. ജഗ റെഡ്ഡിയെ കരുതൽ തടങ്കലിലാക്കി. സർക്കാരിന്റെ ത​രം താണ നടപടിയാണിതെന്ന് കോൺഗ്രസ് വക്താവ് ദസോജു ശ്രാവൺ വിമർശിച്ചു. ​​തെലങ്കാന സംസ്ഥാനം രൂപീകൃതമായത് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുള്ളത് കൊണ്ടാണെന്നത് സർക്കാർ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മെയ് ആറ്, ഏഴ് തിയതികളിലാണ് രാഹുൽ ഗാന്ധിയുടെ തെലങ്കാന സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Osmania UniversityHyderabaddenies permission to Rahul GandhiRahul Gandhi
News Summary - Hyderabad's Osmania University denies permission to Rahul Gandhi to visit campus
Next Story